മുംബൈ : കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണിക്ക് തുടക്കം കുറിച്ചു . സെന്‍സെക്സ് 6.88 പോയന്റ് നേട്ടത്തില്‍ 58,257ലും നിഫ്റ്റി 13 പോയന്റ് നഷ്ടത്തില്‍ 17,339ലുമാണ് വ്യാപാരം ആരംഭിച്ചത്. ബജാജ് ഫിന്‍സര്‍വ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ടിസിഎസ്, ഐസി ഐസിസി ബാങ്ക്, മാരുതി, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എച്ച്‌ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലെവര്‍, ബജാജ് ഫിനാന്‍സ്, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ,റിലയന്‍സ്,എംആന്‍ഡ്‌എം, ടൈറ്റാന്‍, ആക്സിസ്ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി, ഓട്ടോ, ഹെല്‍ത്ത്കെയര്‍, എഫ്‌എംസിജി തുടങ്ങിയവ നഷ്ടത്തിലാണ്. ബിഎസ്‌ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്മോള്‍ ക്യാപ് സൂചിക നേട്ടത്തിലുമാണ്.