വസ്തു തര്‍ക്കo : യുവാവിനെ കൊന്ന്‌ മൃതദേഹം ഇരുമ്പ്‌ പെട്ടിയിലടച്ച്‌ കനാലില്‍ തളളി : സഹോദരങ്ങള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച്‌ കനാലില്‍ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. രാജവിഹാര്‍ സ്വദേശി ദിലീപ് ഝാ (35) എന്ന യുവിന്റെ മൃതേദഹമാണ് രണ്ട് ദിവസം മുന്‍പ് ഔട്ടര്‍ ഡല്‍ഹിയിലെ മുനക് കനാലില്‍ നിന്ന് പെട്ടിയിലടച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദിലീപിന്‍റെ സഹോദരങ്ങളായ വിവേക് ഝ, സതീഷ് ഝ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ സഹോദരനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തില്‍ പരിക്കേറ്റ പാടുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ ടെയ്ലര്‍ ഷോപ്പിന്‍റെ ലോഗോ ഉപയോഗിച്ച്‌ നടത്തിയ അന്വേഷണമാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഇതിനിടെ ദിലീപിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കാണാതായ ദിലീപിന്‍റെ മൃതദേഹം തന്നെയാണ് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് പോലീസ് രണ്ട് സഹോദരങ്ങളെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി. ഇവരുടെ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നുകയും. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...

ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല

0
കൊച്ചി: എസ്എഫ്ഐ അഖിലേന്ത്യ ജോയിന്‍റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കുന്ന പരിപാടിക്ക്...

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...