മധ്യവയസ്‌കനെ അമ്മയും മകളും ചേര്‍ന്ന് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തുടര്‍ച്ചയായി ഫോണ്‍ വിളിച്ച്‌ അശ്ലീലം പറയുന്നത് സഹിക്കാനാവാതെ, മധ്യവയസ്‌കനെ അമ്മയും മകളും ചേര്‍ന്ന് കൊലപ്പെടുത്തി. ഫോണില്‍ വിളിച്ച്‌ അശ്ലീലം പറയുന്നത് ആരാണ് എന്ന് തിരിച്ചറിയാന്‍ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 32 വയസുകാരി ധനലക്ഷ്മിയും അമ്മയും ചേര്‍ന്നാണ് 46കാരനെ കൊലപ്പെടുത്തിയത്. മരത്തില്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് തല്ലുകയായിരുന്നു. ഇരുവരുടെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് 46കാരന്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.

പേരിയസ്വാമി എന്ന പേരിലുളള ആളാണ് തുടര്‍ച്ചയായി ഫോണില്‍ വിളിച്ച്‌ ശല്യപ്പെടുത്തിയത്. തുടക്കത്തില്‍ നമ്പര്‍ മാറിപ്പോയി എന്ന് 46കാരനോട് പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ധനലക്ഷ്മി ശ്രമിച്ചു. എന്നാല്‍ തുടര്‍ച്ചയായി ഫോണ്‍ വിളിച്ച്‌ അശ്ലീലം പറയുന്നത് തുടര്‍ന്നതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

46കാരന്‍ ഫോണ്‍ വിളിച്ച്‌ ശല്യം ചെയ്യുന്നത് ധനലക്ഷ്മി അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് പദ്ധതിയിട്ടത് അനുസരിച്ച്‌ മധ്യവയസ്‌ക്കനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

മരത്തില്‍ കെട്ടിയിട്ട ശേഷം വടി കൊണ്ട് തല്ലിയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം അടുത്തുളള റെയില്‍വേ ലൈനില്‍ വലിച്ചെറിയുന്നതിനിടെ പ്രദേശത്തുളളവരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പിടിയിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...