തിരുവനന്തപുരം : ഏറ്റവും കൂടുതൽ സമയം ക്രിക്കറ്റ് ബാറ്റ് കൈവിരലിൽ ബാലൻസ് ചെയ്താണ് ആലപ്പുഴ സ്വദേശിയായ ഷാരോൺ രാജസ്ഥാൻ സിക്കാർ സ്വദേശിയായ ആര്യൻ ശർമയുടെ റെക്കോർഡ് മറികടന്നത്. 2022 ഒക്ടോബർ 15ന് ഒരു മണിക്കൂർ 16 മിനിറ്റ് 19 സെക്കൻഡ് ക്രിക്കറ്റ് ബാറ്റ് ബാലൻസ് ചെയ്ത ആര്യൻ ശർമയുടെ റെക്കോർഡ് ആണ് ഒരു മണിക്കൂറും 30 മിനിറ്റും 15 സെക്കൻഡുമായി ഷാരോൺ തിരുത്തിക്കുറിച്ചത്. തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകൻ ആയിരുന്നു. ഗിന്നസ് അശ്വിൻ വാഴുവേലിൽ, ഗിന്നസ് എസ്. ആദർശ് എന്നിവർ നിരീക്ഷകരായിരുന്നു. അനീഷ് സെബാസ്റ്റ്യൻ ജയ്സൺ ജെയിംസ് എന്നിവർ പ്രകടനം വീഡിയോയിൽ പകർത്തി. എൽബിൻ ജോസഫ്, ശിവാജി ഗണേശൻ എന്നിവർ ടൈം കീപ്പർമാരായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























