പാറശാല ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാറശാല ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി ഇന്ന് തെളിവെടുക്കും. അതിനു ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും. ഇന്നലെ എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്റെ കൊലപതാകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.

ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ച്‌ മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയില്‍ വാങ്ങി ചോദ്യംചെയ്യും. വിദ്യാര്‍ത്ഥിനിയായ 22കാരി നടത്തിയ കൊലപാതകത്തിന്റെ  ഞെട്ടലിലാണ് കേരളം. കൊടും ക്രിമിനലുകളെ പോലെ അങ്ങേയറ്റം ആസൂത്രിതമായാണ് ഗ്രീഷ്മ തന്റെ  സുഹൃത്തിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയത്. പക്ഷേ ഷാരോണിനെ ഒഴിവാക്കാന്‍ മെന‍ഞ്ഞെടുത്ത അന്ധവിശ്വാസ കഥകള്‍ തന്നെ ഗ്രീഷ്മയ്ക്ക് വിനയായി.

നിരന്തരം ജ്യൂസ് ചലഞ്ചുകള്‍ നടത്തി താന്‍ നാളെ എന്ത് കൊടുത്താലും കുടിക്കുമെന്നത് ഉറപ്പിക്കാനായിരുന്നു 22 കാരിയുടെ ആദ്യം ശ്രമം. ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ രുചി വ്യത്യാസം പെട്ടെന്ന് മനസ്സിലാകുമെന്നതിനാലാകാം ജ്യൂസില്‍ നിന്ന് പദ്ധതി പിന്നീട് കഷായത്തിലേക്ക് മാറ്റി. തന്റെ അമ്മ കുടിച്ചിരുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാക്കി ഷാരോണിന്റെ മുമ്പില്‍ അവതരിപ്പിച്ചു. അങ്ങേയറ്റം ചവര്‍പ്പുളള തന്റെ കഷായം ഒരു വട്ടമെങ്കിലും കുടിച്ചു നോക്കിയാലേ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാകുകയുളളൂവെന്ന് ഷാരോണിനെ ബോധ്യപ്പെടുത്താനായി അടുത്ത ശ്രമങ്ങള്‍.

ജ്യൂസ് ചലഞ്ച് അങ്ങനെ കഷായ ചലഞ്ചായി. വീട്ടിലെത്തിയ ഷാരോണ്‍ സുഹൃത്തിനോടുളള സ്നേഹത്തില്‍ അതിനും നിന്നു കൊടുത്തു. അതോടെ ഷാരോണിന്റെ  ആരോഗ്യ സ്ഥിതി മോശമായി, ഗുരുതരമായി. അപ്പോഴും ഗ്രീഷ്മയിലെ ക്രിമിനല്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടേയിരിക്കുകയായിരുന്നു. ചികിത്സയിലുളള ഷാരോണിന് കഷായത്തെക്കുറിച്ചുളള സംശയം ഇല്ലാതാക്കാന്‍ ജ്യൂസായിരിക്കും പ്രശ്നമെന്ന് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചു.

സന്തോഷകരമായ പുതിയ ജീവിതത്തിന് ഷാരോണ്‍ എന്നേന്നേക്കുമായി ഇല്ലാതായി എന്നുറപ്പിച്ചപ്പോഴും ഗ്രീഷ്മ അഭിനയം നിര്‍ത്തിയില്ല. ഇതിനിടെ തന്നെ ഒരു അന്ധവിശ്വാസ കഥ മെനയാനും ഗ്രീഷ്മ ശ്രമിച്ചു. തന്നെ ആദ്യം കല്ല്യാണം കഴിക്കുന്ന ആള്‍ക്ക് ചുരുക്കായുസ്സായിരിക്കുമെന്നും പറഞ്ഞുറപ്പിക്കാനായിരുന്നു ശ്രമം. ആ ജ്യോത്സ്യ കഥ ഷാരോണിന്റെ  കുടുംബത്തില്‍ സംശയമുണ്ടാക്കി. അതും അന്വേഷണത്തില്‍ നിര്‍ണായകമായി. ചോദ്യം ചെയ്യലില്‍ ഈ അന്ധവിശ്വാസ കഥയൊക്കെ പൊളളയാണെന്ന് തെളിഞ്ഞു. വിഷം കണ്ടെത്താനായി ഗ്രീഷ്മ ഇന്‍റര്‍നെറ്റ് സഹായവും തേടിയിരുന്നു. 22 വയസുകാരി ഇത്രത്തോളം ആസൂത്രണം നടത്തിയതും അതിന് ഉതകുന്ന കഥകള്‍ മെനഞ്ഞതും എങ്ങനെയാണെന്ന ഞെട്ടലിലാണ് കേരളമാകെ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ഡൽഹി: തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ....

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ ‘മിന്നല്‍’ ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

0
കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള...

പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി

0
കൊച്ചി: പോലീസ് അസോസിയേഷന്‍ പുനഃക്രമീകരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അഡ്ഹോക് കമ്മിറ്റിക്ക് തിരിച്ചടി....

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. മഴക്കെടുതിയില്‍...