തിരുവനന്തപുരം : ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മക്ക് അമ്മയുടെയും അമ്മാവന്‍റെയും സഹായം ലഭിച്ചിട്ടുണ്ടെന്ന് ഷാരോണിന്‍റെ അച്ഛൻ. ഗ്രീഷ്മയുടെ അമ്മ പ്രണയത്തിന് എതിരായിരുന്നു. ഈ ബന്ധം തുടർന്നാൽ തന്‍റെ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മ പറയുന്നതിന്‍റെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും അത് ഇന്ന് പോലീസിന് കൈമാറുമെന്നും ഷാരോണിന്‍റെ അച്ഛൻ പറഞ്ഞു.
ഷാരോൺ അന്ധവിശ്വാസത്തിന്‍റെ ഇരയാണെന്നും കുടുംബം ആരോപിക്കുന്നു. ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം മാറാനാണ് മകനെ ഇരയാക്കിയത്. ഗ്രീഷ്മയാണ് ഷാരോണുമായുള്ള ബന്ധത്തിന് മുൻകൈ എടുത്തതെന്നും അച്ഛൻ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്തിന്‍റെ പേരിലല്ലെന്നാണ് ഇന്നലെ പോലീസ് പറഞ്ഞത്. അത് ഷാരോണിനെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്നും കഴിഞ്ഞ ദിവസം എഡിജിപി പറഞ്ഞിരുന്നു.