തിരുവനന്തപുരം : മ്യൂസിയംവളപ്പില്‍ യുവതിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരെ ഇന്നു ചോദ്യംചെയ്യും. അന്വേഷണസംഘം വിപുലീകരിച്ചു. നിർണായകമായ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നാണ് സൂചന. കുറവൻകോണത്തെ ഒരു വീട്ടിൽ ഇന്നലെ രാത്രി വീണ്ടും അജ്ഞാതനെത്തിയതായി അഭ്യൂഹം പരന്നെങ്കിലും കണ്ടെത്താനായില്ല.
മ്യൂസിയത്ത് വനിതാ ഡോക്ടറെ ലൈംഗികമായി അതിക്രമിച്ച പ്രതി ആറാം ദിനവും കാണാമറയത്താണ്. നിരീക്ഷണത്തിലുള്ള നാലു പേരെ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രേഖാ ചിത്രം പുറത്തുവിട്ടതിനു ശേഷം സമീപത്തെ പല സ്ഥലങ്ങളിലും കണ്ടതായി പറയുന്ന അജ്ഞാതനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. മ്യൂസിയത്തിലെ അക്രമിയുടേയും അജ്ഞാതൻ്റെയും ശരീരപ്രകൃതം രണ്ടാണെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. അതേസമയം ഇന്നലെ രാത്രി കുറവൻകോണത്തെ വീട്ടിൽ അക്രമി എത്തിയതായി അഭ്യൂഹം പരന്നു.
പെൺകുട്ടികൾ താമസിക്കുന്ന വീട്ടിൽ അജ്ഞാതനെത്തിയെന്നാണ് സംശയമുയർന്നത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ തിരച്ചിലിനിറങ്ങി. പോലീസ് സംഘവും സ്ഥലത്തെത്തി.
സംശയിക്കുന്ന രീതിയിൽ ആരേയും കണ്ടെത്താനായില്ല. സി സി ടി വി ദൃശ്യങ്ങൾ നോക്കിയപ്പോൾ കണ്ടയാൾ സമീപവാസിയാണെന്നും വ്യക്തമായി. ഇതിനു സമീപത്തെ വീട്ടിൽ കഴിഞ്ഞ രണ്ടു തവണ എത്തിയ അജ്ഞാതനെ ക്കുറിച്ച് ഇതുവരെ സൂചനകളില്ല . കന്റോൺമെന്റ് എ സി പി യുടെ നേതൃത്വത്തിൽ 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]