Wednesday, September 11, 2024 3:17 pm

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരന് പങ്കാളിത്തമുള്ള സ്ഥാപനത്തിനുവേണ്ടി കരാര്‍ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരന് പങ്കാളിത്തമുള്ള സ്ഥാപനത്തിനുവേണ്ടി കരാര്‍ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപണം. കോഴിക്കോട് സൗത്ത് ബീച്ചില്‍ തുറമുഖവകുപ്പിന്റെ കെട്ടിടം പാട്ടത്തിന് നല്‍കിയത് തുച്ഛമായ തുകയ്ക്കെന്ന് ടെന്‍ഡറില്‍ പങ്കെടുത്ത കരാറുകാര്‍. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കുമെന്നും കരാര്‍ പറഞ്ഞു. കെട്ടിടം പാട്ടത്തിനെടുത്ത കെ.കെ.പ്രദീപ് ആന്‍ഡ് പാട്ണേഴ്സ് , കോഴിക്കോട് കോര്‍പ്പറേഷന്റെയോ തീരദേശപരിപാലന അതോറിറ്റിയുടെയോ അനുമതി ഇല്ലാതെയാണ് നിര്‍മാണം നടത്തിയത്.

സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ സഹോദരന്‍ എ.എന്‍.ഷാഹിര്‍ മാനേജിങ് പങ്കാളിയായ സ്ഥാപനമാണ് കെ.കെ.പ്രദീപ് ആന്‍ഡ് പാട്ണേഴ്സ്. പ്രതിമാസം 2 ലക്ഷം രൂപവരെ വാടക കിട്ടാവുന്ന കെട്ടിടവും 15 സെന്റ് സ്ഥലവും പാട്ടത്തിന് നല്‍കിയത് വെറും 45000 രൂപയ്ക്കാണ്. ടെന്‍ഡറില്‍ ലക്ഷങ്ങള്‍ കോട്ട് ചെയ്തവരെ മറികടന്നായിരുന്നു ഇത്. ഇതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ടെന്‍ഡറില്‍ പങ്കെടുത്തവര്‍ വിജിലന്‍സിനെ സമീപിക്കുന്നത്.

പാട്ടത്തുകയുമായി ബന്ധപ്പെട്ട പരാതിയില്‍ തുറുമുഖ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടികളുടെ നിക്ഷേപം ഇവിടെ പാട്ടത്തിനെടുത്ത കമ്പനി നടത്തുമെന്നും പാട്ടകാലാവധി തീര്‍ന്നാല്‍ ഇത് തുറുമുഖ വകുപ്പിന് മുതല്‍ കൂട്ടാകുമെന്നാണ് പോര്‍ട്ട് ഓഫിസിന്റെ വിശദീകരണം. വിദേശ ബ്രാന്‍ഡുകളുടെ ഉള്‍പ്പടെ നിക്ഷേപം വരുന്നത് ടൂറിസത്തിന് ഊര്‍ജം പകരുമെന്നും ആയതിനാല്‍ തീരദേശ നിയന്ത്രണത്തില്‍ നിന്ന് കെട്ടിടത്തെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പോര്‍ട്ട് ഓഫിസര്‍ കോര്‍പ്പറേഷന് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു.‌

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ജെമിനി എഐ പ്രേത്യേകതകളോടെ മോട്ടറോള റേസർ 50 പുറത്തിറക്കി

0
തിരുവനന്തപുരം: റേസർ വിഭാഗത്തിലെ ഏറ്റവും പുതിയ മോട്ടറോള റേസർ 50 പുറത്തിറങ്ങി...

പാകിസ്ഥാനിൽ ഭൂചലനം ; 5.8 തീവ്രത രേഖപ്പെടുത്തി

0
ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളിൽ ഭൂചലനം റിപ്പോർട്ട്...

കടം വീട്ടാന്‍ 20 കോടി രൂപയു​​ടെ ബംഗ്ലാവ് വിറ്റ് കങ്കണ റണാവത്ത്

0
മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് വിറ്റ് നടിയും എംപിയുമായ...

കുവൈറ്റിൽ കപ്പൽ മറിഞ്ഞ് അപകടം; കാണാതായവരിൽ മലയാളിയും

0
കണ്ണൂർ: കുവൈറ്റ് സമുദ്രാതിർത്തിയിൽ കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ മലയാളിയും. കണ്ണൂർ...