മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന പരാതിയുമായി ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി അവഗണിച്ചെന്ന പരാതിയുമായി ശശി തരൂർ എംപി. കേരള നേതാക്കളും ഹൈക്കമാന്റുമായുള്ള ചർച്ചയിൽ നിന്ന് ശശി തരൂർ വിട്ടു നിൽക്കും എന്നാണ് വിവരം. മഹാപഞ്ചായത്തിലെ രാഹുൽ ഗാന്ധിയുടെ അവഗണനയാണ് ഹൈക്കമാന്റുമായുള്ള ചർച്ചയിൽ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം. ദില്ലി ചർച്ച ഒഴിവാക്കി ശശി തരൂർ കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലില്‍ (കെഎൽഎഫ്) പങ്കെടുക്കും. പാർട്ടിയോട് അടുക്കുമ്പോൾ നേതൃത്വം അവസാനിക്കുന്നുവെന്നു ആക്ഷേപം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് വിഭജന ചർച്ച തുടങ്ങി യുഡിഎഫ്. ആദ്യ ഉഭയകക്ഷി ചർച്ചയിൽ ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടില്ല. എന്നാൽ കോൺഗ്രസും ലീഗും തമ്മിൽ സീറ്റ് വെച്ചുമാറുന്നത് പരിഗണനയിലാണ്.

തിരുവമ്പാടി, ഗുരുവായൂർ, കളമശ്ശേരി സീറ്റ് വെച്ച് മാറ്റമാണ് പരിഗണനയിലുള്ളത്. ഈ സീറ്റുകൾ കോൺ​ഗ്രസിന് നൽകിയാൽ പകരം തവനൂർ, പട്ടാമ്പി, കൊച്ചി സീറ്റുകൾ ലീ​ഗ് വെച്ചുമാറും. പുനലൂർ സീറ്റും മാറാനുള്ള തീരുമാനത്തിലാണ് ലീഗ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസുമായി ഉടൻ ചർച്ച നടത്തും. വിജയസാധ്യത നോക്കി കേരള കോൺഗ്രസ് സീറ്റുകളിൽ നോട്ടമിട്ടാണ് കോൺഗ്രസിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...