മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂർ എം പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്ന് ശശി തരൂർ എം പി. ബിജെപിയുടെ വിവേചന രാഷ്ട്രീയത്തെക്കുറിച്ച് മോദിയോട് നേരിട്ട് സംസാരിച്ചിട്ടുണ്ട്. പൗരത്വ നിയമഭേദഗതിയോട് വിയോജിപ്പുണ്ട്. മോദി സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോ? രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും ശശി തരൂർ വ്യക്തമാക്കി. രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സർക്കാരിൻറെ ചില പരിപാടികൾക്ക് പിന്തുണയുണ്ട്.

മന്ത്രിയായിരുന്നപ്പോൾ വകുപ്പിന് പുറത്തുള്ള വിഷയങ്ങളിൽ സംസാരിക്കാൻ അധികാരമില്ലായിരുന്നു. പി എം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. സിലബസിൽ പ്രശ്‌നമുണ്ടെങ്കിൽ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാൽ പോരേ. നിക്ഷേപകർ ആത്മഹത്യചെയ്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിൻ്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ നടപടിവേണം. കേരള സർക്കാരിനേക്കാൾ കൂടുതൽ കേന്ദ്രസർക്കാർ വികസനം നടപ്പാക്കി. തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണം. യുപിഎ സർക്കാറിന്റെ പല പദ്ധതികളും മോദി സർക്കാർ തുടരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....