കോൺ​ഗ്രസ് പാർട്ടിയിലെ ലോക്സഭാ അം​ഗങ്ങളുടെ പാർട്ടി യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺ​ഗ്രസ് പാർട്ടിയിലെ ലോക്സഭാ അം​ഗങ്ങളുടെ പാർട്ടി യോ​ഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ. തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോ​ഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പായ സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ. ഡിസംബർ 19 ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി രാഹുൽ ഗാന്ധിയാണ് ഇന്ന് രാവിലെ കോൺഗ്രസിന്റെ 99 എംപിമാരെ യോ​ഗത്തിന് ക്ഷണിച്ചത്.

തരൂർ എത്തിയില്ല. കൊൽക്കത്തയിൽ അദ്ദേഹത്തിന്റെ ദീർഘകാല സഹായി ജോൺ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്റെ ജന്മദിനവുമണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. നേരത്തെ നവംബർ 18, 30 തീയതികളിൽ നടന്ന യോ​ഗത്തിലും തരൂർ പങ്കെടുത്തില്ല. സോണിയാ ​ഗാന്ധി, മല്ലികാർജുർ ഖാർ​ഗെ എന്നിവർ പങ്കെടുത്ത യോ​ഗത്തിലായിരുന്നു വിട്ടുനിൽക്കൽ. അതിനു ഒരു ദിവസം മുമ്പ് കോൺഗ്രസ് നേതാവ് പ്രധാനമന്ത്രി സംസാരിച്ച ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുകയും പ്രസംഗത്തെ പ്രശംസിച്ചുകൊണ്ട് എഴുതുകയും ചെയ്തു. പിന്നാലെ രാഷ്ട്രീയ വിവാദമുടലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...