Sunday, April 21, 2024 1:49 am

ഭാരതമെന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ : ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

അടൂർ : ബോധിഗ്രാം സംഘടിപ്പിച്ച യൂത്ത് കോൺക്ലെവിൽ “യുവാഭാരതം – സാമൂഹിക സാമ്പത്തീക ശക്‌തീകരണം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. തന്‍റെ വൈവിദ്യങ്ങളായ പരിപാടികളുടെ ഭാഗമായി ഡോ. ശശി തരൂർ എം പി. അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ബോധിഗ്രാം ചെയർമാൻ ജോൺ ശവുമേൽ (ജെ എസ് അടൂർ ) അധ്യക്ഷം വഹിച്ചു. ആന്റോ ആന്റണി എം പി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേരളത്തിലെ 12 ജില്ലകളിൽ നിന്നും 250 ഓളം മുൻ‌കൂർ രജിസ്റ്റർ ചെയ്ത യുവാക്കളും, അതിലുപരി സമൂഹത്തിന്‍റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ആയിരത്തിൽ പരം ആൾക്കാർ ചടങ്ങിൽ പങ്കെടുക്കുക ഉണ്ടായി.

Lok Sabha Elections 2024 - Kerala

ഉദ്ഘാടനത്തെ തുടർന്ന് നടന്ന പ്രഭാഷണത്തിൽ യുവജനതയുടെ സമഗ്ര വികസനത്തിലൂടെ മാത്രമേ സംസ്ഥാനത്തിന് പുരോഗതി പ്രാപിക്കാൻ സാധിക്കൂ എന്ന് തരൂർ അഭിപ്രായപ്പെടുകയുണ്ടായി. അതിൽ തന്‍റെ വൈവിദ്യങ്ങളായ കാഴ്ചപ്പാടും പ്രകടമാക്കി. തൊഴിലില്ലായ്മയിൽ ഭാരതത്തിന്‍റെ നിലവിലെ അവസ്ഥ എക്കാലത്തെയും അപേക്ഷിച്ചു വളരെ മോശമാണെന്നും താരതമ്യം ചെയ്താൽ ഇപ്പോൾ കേരളത്തിന്റെ നിലവാരം അതിലും മോശവും സംസ്ഥാനത്തലത്തിൽ കേരളത്തിന്‌ പിന്നിൽ കാശ്മീർ മാത്രമാണുള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നന്നും അഭിപ്രായപ്പെടുക ഉണ്ടായി.

ദേശീയ തലത്തിൽ യുവാക്കളുടെ കണക്ക് 51% ആൾക്കാർ ആണെങ്കിൽ അത് കേരളത്തിൽ 23% വും അതിൽ 40% യുവാക്കൾ തൊഴിൽ രഹിതരും ആണെന്നത് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്‍റെ പ്രത്യേകതയിൽ ഈ തൊഴിൽ രഹിതർ പഠിപ്പും, അറിവും, നൈപുണ്യവും ഉള്ള യുവാക്കൾ ആണെന്നതാണ് പ്രത്യേകത. തൊഴിൽ സാദ്ധ്യതകൾ ലഭ്യമാകാതെ അന്യ ദേശത്തും, രാജ്യത്തും പോകുന്ന യുവാക്കൾ കേരളത്തെ ഒരു വയോജന കേന്ദ്രമായാണ് കാണപ്പെടുന്നത്.

കേരളത്തിന്‍റെ സാമ്പത്തീക സ്ഥിതിയും വ്യത്യസ്തമല്ല. കടബാധ്യത കണക്ക് ചൂണ്ടിക്കാട്ടുന്നത് 39.9% ആണ് സംസ്ഥാനത്തിന് ഉള്ളത്. അമിതമായി കടം വാങ്ങൽ വരും തലമുറയെ വരെ കടക്കാരായി ജനിക്കാൻ അവസരം ഒരുക്കുന്നൂ എന്നതാണ് പരിതാപകരമായ അവസ്ഥ. അനിയന്ത്രിതമായ കട ബാധ്യത നിയന്ത്രിക്കാൻ ആര്‍ബിഐ സംസ്ഥാനത്തിന് കർശന നിർദ്ദേശം നൽകിയിട്ടും ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നതും വിസ്മരിച്ച് കൂടാ. സംസ്ഥാന ബജറ്റിന്റെ 80% ത്തോളം ശമ്പളവും, പെൻഷനും കടം എടുത്ത പണത്തിന്‍റെ പലിശ അടവിനും മാത്രമാണ് വിനിയോഗിക്കുന്നത്.

ക്ഷേമപ്രവർത്തനങ്ങൾക്ക് ശേഷിക്കുന്ന 20% മാത്രമാണ് ലഭ്യമാകുന്നത് എന്നതും വികസന മുരുടിപ്പിന് ഇടനൽകുന്നൂ. ധനകാര്യമന്ത്രി അടുത്തിടയും കേന്ദ്രത്തോട് ആവിശ്യപ്പെട്ടത് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് ശേഷി കൂട്ടി നൽകണമെന്നുള്ളതാണ്.  മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയും, വ്യവസായത്തിനും ഊന്നൽ നൽകാത്തതിനാൽ കാലങ്ങളായി ഇപ്പോഴും സേവന മേഖലയെയും, കൺസ്ട്രക്ഷൻ മേഖലയെയും മാത്രമാണ് വിഭവ സമാഹാരണത്തിൽ ആശ്രയിക്കുന്നത്. 2015ൽ സംസ്ഥാനങ്ങളുടെ വികസനത്തെ വിലയിരുത്തിയപ്പോൾ കേരള സംസ്ഥാനം 15 മത് ആയിരുന്നെങ്കിൽ ഇപ്പോൾ കണക്ക് പ്രകാരം 28മത് സംസ്ഥാനമായി അധഃപ്പതിച്ചൂ എന്നതാണ് കാണിക്കുന്നത്.

നിലവിലത്തെ സ്ഥിതിയിൽ വ്യവസായ ശാലകൾ സംസ്ഥാനത്തേക്ക് കടന്നുവരാൻ ഉള്ള അവസരം പോലും പ്രതീക്ഷ നൽകുന്നില്ല. ഭൂപ്രകൃതിയിൽ 15%വും ചില ജില്ലകളിൽ 50% ത്തോളവും പ്രളയ ബാധിത മേഖലയും ആണ്. വലിയ നിലയിലുള്ള തൊഴിലില്ലായ്മ തൊഴിൽ തേടിയുള്ള കുടിയേറ്റത്തിന് വഴിയൊരുക്കുന്നു. എങ്കിലും അതിലൂടെയുള്ള സാമ്പത്തീക ശ്രോതസ്സ് ഉയർന്ന ജീവിത നിലവാരവും ഉന്നത വിദ്യാഭ്യാസവും കുറച്ചെങ്കിലും നേടാൻ സഹായിക്കുന്നു എന്നതും യഥാർഥ്യമാണ്. കണക്കുകൾ പ്രകാരം താരതമ്യം ചെയ്താൽ പല മേഖലകളിലും അമേരിക്ക പോലുള്ള രാജ്യങ്ങളിലെ നിരക്കിനൊപ്പം എത്താൻ കഴിഞ്ഞിട്ടുണ്ടങ്കിലും ആളോഹരി വരുമാനത്തിൽ എങ്ങുമെത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല എന്നത് പുരോഗമന തകർച്ചയെ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു വർഗീയ കലാപങ്ങൾ പോലുള്ള സാമൂഹിക വിപത്ത് കുറവുള്ളത് കാരണം സാമൂഹിക ഉന്നതിയും, സമുദായീക സുഹൃദവും സാമ്പത്തീക പരാധീനതയിലും നിലനിർത്താൻ സാധിച്ചിട്ടുണ്ട് എന്നത് വിസ്മരിച്ച് കൂടാ. യുവാക്കളുടെ ഭാവിയെക്കുറിച്ച് നോക്കിയാൽ പ്രത്യാശയുടെ രാഷ്ട്രീയമാണ് കാണാൻ സാധിക്കുന്നത്. സ്കൂൾ തല വിദ്യാഭ്യാസത്തിൽ മുന്നിലെങ്കിലും ഉന്നത വിദ്യാഭ്യാസ നിലവാരത്തിൽ പിന്നിലായത് താരതമ്യേനെ മുൻകാലങ്ങളെ അപേക്ഷിച്ചു പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്.

മുൻപ് പ്രൊഫഷണൽ കോണ്‍ഗ്രസ് നടത്തിയ ഒരു സർവ്വെയിൽ 66% ആൾക്കാർ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയിലല്ല തുടരുന്നത് എന്നത് വാസ്തവം. 9000ത്തോളം മെഡിക്കൽ ബിരുദധാരികൾ തൊഴിൽ രഹിതരായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് തൊഴിൽ കാത്തിരിക്കുന്നു. തൊഴിൽ സാധ്യതയ്ക്കനുസരിച്ച് യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങൾ കോഴ്സുകൾ ക്രമീകരിക്കുകയും യുവതലമുറയുടെ തൊഴിൽ സാധ്യത വർധിപ്പിക്കുകയും ചെയ്താലേ ഭാവി തലമുറയെ കേരളത്തിന്‍റെ മണ്ണിൽ പിടിച്ച് നിർത്താൻ സാധിക്കൂ.

2030 ഓടെ തൊഴിൽ മേഖലയിൽ വരുന്ന മാറ്റങ്ങൾ കണക്കിലെടുത്താൽ അന്നത്തെ സാധ്യതകളിൽ നിലവിലെ ജോലികളിൽ 30% നിലവിലില്ലാത്ത തൊഴിലുകളാണ് എന്നത് ദൂരവ്യാപകമായ മാറ്റങ്ങൾ ഉണ്ടാക്കും എന്നതിൽ സംശയം വേണ്ട. നിലവിൽ വർഷത്തിൽ 2 ലക്ഷത്തോളം യുവാക്കൾ അന്യദേശത്തു വിദ്യാഭ്യാസത്തിനും തൊഴിലിനും പോകുന്നുണ്ട്. അത് പ്രകാരം അടുത്ത 5 വർഷത്തിനുള്ളിൽ 10 ലക്ഷത്തോളം ആൾക്കാർ സംസ്ഥാനം വിട്ട് പോകാൻ സാധ്യത ഏറെയാണ്. ഇത് മനസ്സിലാക്കി നിലവിലെ കാര്യങ്ങളിൽ സമഗ്ര മാറ്റം അത്യന്താപേക്ഷിതമാണ്.

സർവകലാശാലകൾ തൊഴിൽ മേഖലയ്ക്കനുസരിച്ച് നൂതന പഠന കോഴ്സുകൾ ക്രമീകരിക്കുകയും പഠിത്തത്തിനൊപ്പം തൊഴിലും അതിലൂടെ വരുമാനവും കൈവരിക്കാൻ തയ്യാറാവണം. ബോധിഗ്രാം പോലുള്ള പ്രസ്ഥാനങ്ങൾ ഓപ്പൺ യൂണിവേഴ്സിറ്റി പോലുള്ള നൂതന ആശയങ്ങളുമായി പ്രവർത്തിക്കണം, അങ്ങനെ യുവ ജനതയ്ക്ക് ഉണർവ്വും, വിദേശ പൗരന്മാരെപ്പോലും കേരളത്തിൽ എത്തിച്ചു നേട്ടം കൊയ്യാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജനറൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് സമയം കളയേണ്ട ; ഈ ആപ്പ് ഉപയോഗിച്ച് ഓൺലൈനായി...

0
ട്രെയിൻ യാത്രികർ പലപ്പോഴും വളരെ നേരം ക്യൂ നിന്നാണ് പ്ലാറ്റ്ഫോം ടിക്കറ്റും...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

0
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിയിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. അബുദാബിയില്‍...

വാര്‍ത്താ സമ്മേളനം ഷാഫി പറമ്പിലിനെതിരെന്ന രീതിയില്‍ വ്യാജ പ്രചാരണമെന്ന് പരാതി ; കെ കെ...

0
കോഴിക്കോട് :  വടകരയിലെ സൈബര്‍ ആക്രമണ പരാതികളില്‍ വീണ്ടും കേസ്. കെകെ...

ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി പിടിയില്‍

0
കായംകുളം: ചവറ കൊറ്റുകുളങ്ങര വര്‍ണ്ണം സ്റ്റുഡിയോ ഉടമയെ ആക്രമിച്ച കേസിലെ മൂന്നാം...