ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടരുന്നതിനിടെ ബിജെപിയുടെ അട്ടിമറി നീക്കം മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ് തുടരുന്നതിനിടെ ബിജെപിയുടെ അട്ടിമറി നീക്കം മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്. ‘ഓപ്പറേഷന്‍ താമര’ തകര്‍ക്കാനായി ജയിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലേക്ക് മാറ്റും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമാണ് എംഎല്‍എമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ചുമതലയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കോണ്‍ഗ്രസ് എംഎല്‍എമാരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണ് സാധ്യത. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര നേരിട്ട് സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. പ്രിയങ്ക ഇന്ന് ഷിംലയില്‍ എത്തും. സംസ്ഥാനത്തെ 55 ലക്ഷം വോട്ടര്‍മാരില്‍ 75 ശതമാനത്തിലധികം പേരും 68 അംഗ നിയമസഭയെയും സര്‍ക്കാരിനെയും തിരഞ്ഞെടുക്കാന്‍ നവംബര്‍ 12ന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. ആകെ 412 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ മത്സരിച്ചത്.

ഹിമാചല്‍ പ്രദേശിന്‍റെ തിരഞ്ഞെടുപ്പ് ‘പാരമ്പര്യം’ അനുസരിച്ച് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനാണ് ഊഴം. ജയിക്കുമെന്ന് വലിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. വിലക്കയറ്റം, തൊഴിലില്ലായ്മ, പഴയ പെന്‍ഷന്‍ പദ്ധതി, സംസ്ഥാന നിവാസികള്‍ നേരിടുന്ന മറ്റ് ജീവിത വെല്ലുവിളികള്‍ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ നിര്‍ണായകമാകുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഒരു സംസ്ഥാന തിരഞ്ഞെടുപ്പ് വിജയം പോലും സ്വന്തമായി രേഖപ്പെടുത്താതെ തോല്‍വിയുടെ പാതയിലായിരുന്ന കോണ്‍ഗ്രസിനാണ് പ്രതീക്ഷകള്‍ ഏറെയും. അതേസമയം വോട്ടര്‍മാര്‍ ഭരണകക്ഷിയെ വീണ്ടും തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും മാത്രമാണ് പാര്‍ട്ടി അധികാരത്തിലുള്ളത്. ഈ രണ്ടിടത്തും 2023-ല്‍ തിരഞ്ഞെടുപ്പ് നടക്കും. പാര്‍ട്ടിയുടെ പുനരുജ്ജീവനത്തിനുള്ള പ്രതീക്ഷ ഹിമാചല്‍ പ്രദേശില്‍ നിന്ന് ആരംഭിക്കേണ്ടതുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...