‘ഹൈക്കമാന്‍ഡ്‌ സംസ്കാര’ത്തിന്‌ അറുതിവരുത്തണം : തരൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനാധിപത്യമെന്ന് പേരിട്ട് കോണ്‍ഗ്രസില്‍ കാലങ്ങളായി തുടരുന്ന ഹൈക്കമാന്‍ഡ് സംസ്കാരത്തിനെതിരെ രൂക്ഷവിമര്‍ശവുമായി ശശി തരൂര്‍. കോണ്‍ഗ്രസിലുള്ളത് ‘ഹൈക്കമാന്‍ഡ് സംസ്കാരം’ ആണെന്നും അതിന് അറുതി വരുത്തണമെന്നും പ്രമുഖ ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. സംഘടനാ ഭാരവാഹികളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കണം. അതിന് അടിത്തട്ടുവരെ അവകാശം നല്‍കണം. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷരെ തെരഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡോ എഐസിസി അധ്യക്ഷനോ ഇടപെടേണ്ടതില്ല. സംസ്ഥാന നേതൃത്വത്തിന് വിടണം.

സംഘടനാമികവ് മാത്രംവെച്ച്‌ ഒരാളെ എഐസിസി അധ്യക്ഷനാക്കിയാല്‍ വോട്ടുനേടാന്‍ കഴിയില്ല. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ‘ഊര്‍ജിത പ്രഭാവനായ’ ഒരാളെ അധ്യക്ഷനാക്കിയാല്‍ വോട്ട് സമാഹരിക്കാം. മത ജാതി ഭാഷാ പരിഗണനകളേതുമില്ലാതെ ‘ഏവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ’ എന്ന ആശയം മുന്നോട്ടുവയ്ക്കാന്‍ തനിക്കാകും. ഭാരത് ജോഡോ പോലെതന്നെ പ്രധാനമാണ് കോണ്‍ഗ്രസ് ജോഡോ എന്ന മുദ്രാവാക്യമെന്നും തരൂര്‍ ലേഖനത്തില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....