കേരളത്തില്‍ വര്‍ധിച്ചുവരുന്ന അമീബിക് മസ്തിഷ്‌ക ജ്വര കേസുകളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന അമീബിക് മസ്തിഷ്‌ക ജ്വര കേസുകളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തിന്റെ കാര്യത്തില്‍ വല്ലാത്ത വിഷമമുണ്ട്. കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ നീന്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ”വളരെ വിഷമമുണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിക്കിടക്കുന്ന കുളങ്ങളില്‍ നീന്തിയതിലൂടെ ധാരാളമാളുകള്‍ക്ക് വൈറസ് പിടിപെട്ടിരിക്കുന്നു. മറ്റെന്തെങ്കിലും പരിഹാരം കണ്ടെത്തുന്നത് വരെ കുളങ്ങളിലിറങ്ങരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അത് ഗൗരവമായി മുഖവിലക്കെടുക്കണം.” തരൂര്‍ പറഞ്ഞു.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 19 പേര്‍ മരിച്ചതിനെത്തുടര്‍ന്ന് പൊതുജനങ്ങള്‍ അതീവജാഗ്രത പാലിക്കേണ്ടതുണ്ട് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുട്ടികളും മുതിര്‍ന്നവരുമടക്കം 9 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. അതേസമയം കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർ യാത്രികരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ ആക്രമണം ; മൂന്ന് പേർ പിടിയിൽ

0
കൊല്ലം: കൊട്ടാരക്കരയിൽ സഹോദരനെയും സഹോദരിയെയും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും സംഘം ചേർന്ന് ആക്രമിച്ചു....

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി ; പ്രതിഷേധ പ്രമേയം...

0
മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത്...

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...