പണ്ടത്തെ പ്രസം​ഗം മറക്കരുതെന്നും അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമാണെന്നും പാലാ ബിഷപ്പിന് മറുപടി നൽകി ഷോൺ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പണ്ടത്തെ പ്രസം​ഗം മറക്കരുതെന്നും അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമാണെന്നും പാലാ ബിഷപ്പിന് മറുപടി നൽകി ഷോൺ ജോർജ്. എഫ്സിആർഎ ഭേദ​ഗതി കൊണ്ടുവന്നത് കോൺ​ഗ്രസാണ്. അന്ന് കോൺ​ഗ്രസ് നേതാക്കൾ എവിടെ ആയിരുന്നുവെന്നും ഷോൺ ചോദിച്ചു. ദീപിക പത്രത്തെ നിയന്ത്രിക്കുന്നത് കോൺ​ഗ്രസാണെന്നും പത്രത്തിനെതിരായ നിലപാടിൽ പിന്നോട്ടില്ലെന്നും ഷോൺ വ്യക്തമാക്കി. പാലാ ബിഷപ്പിൻ്റെ പ്രസ്താവനയിൽ, പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നുവെന്നും പക്ഷേ ബിഷപ്പ് പരസ്യമായ നിലപാട് സ്വീകരിക്കണമെന്നും ഷോൺ അഭിപ്രായപ്പെട്ടു.

പരസ്യനിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭക്ക് എന്ത് ചെയ്തു എന്നതുകൂടി പരിശോധിക്കണം. ലവ് ജിഹാദ് വിഷയത്തിൽ പിതാവിനെതിരെ ആക്രമണം നടന്നപ്പോഴും പ്രതിരോധിക്കാൻ പി. സി. ജോർജാണ് ഉണ്ടായിരുന്നത്. ക്രൈസ്തവ സഭ യേശുക്രിസ്തുവിൻ്റെ തിരുശരീരമാണ്. അതിൽ പുഴുക്കുത്തുകൾ ഉണ്ടായാൽ അതിനെ എതിർക്കാൻ പിതാക്കൻമാരെ പോലെ തന്നെ തനിക്കും ബാധ്യതയുണ്ട്.  ദീപിക പത്രത്തെ നിയന്ത്രിക്കുന്നത് കോൺഗ്രസും കെ.സി. വേണുഗോപാലുമാണെന്ന് ഷോൺ പറഞ്ഞു. ദീപിക പത്രത്തിനെതിരെ എടുത്ത നിലപാടിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല. കർണാടക, തെലങ്കാന സർക്കാരുകളുടെ പരസ്യം വാങ്ങി ദീപികയെ വിൽക്കാൻ ശ്രമിക്കുന്നു. ബിജെപി നേതാവായല്ല ക്രൈസ്തവ സഭാംഗം എന്ന നിലയിലാണ് താൻ എതിർപ്പറിയിക്കുന്നത്. കല്ലറങ്ങാട് അടക്കം സഭ നേതാക്കൻമാരെ നേരിട്ട് കാണുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...