ടീം പത്തനംതിട്ട സോള്‍ജിയേഴ്സ് (തപസ്) ആറാം വാര്‍ഷികവും കുടുംബ സംഗമവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ സേവനമേഖലയില്‍ ശ്രദ്ധ നേടിയ സൈനിക അര്‍ദ്ധ സൈനിക വിമുക്ത ഭടന്മാരുടെ സംഘടനയായ ടീം പത്തനംതിട്ട സോള്‍ജിയേഴ്സ് എന്ന തപസിന്റെ ആറാം വാര്‍ഷികവും കുടുംബ സംഗമവും പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന്‍ ഐ.എ.എസ് ഉത്ഘാടനം ചെയ്തു. തപസ് പ്രസിഡന്റ്  സതീഷ്‌ താഴൂര്‍ കടവ് അധ്യക്ഷത വഹിച്ചു. വാര്‍ഷിക സമ്മേളനം കമാണ്ടിംഗ് ഓഫീസര്‍ കേണല്‍ മായങ്ക് ഖാരെ ഉത്ഘാടനം ചെയ്തു. തപസ് സ്ഥാപകന്‍ നിധിന്‍ രാജ് വെട്ടൂര്‍ തപസിന്റെ നാള്‍വഴികള്‍ എന്ന വിഷയവും തപസ് മീഡിയ സെല്ലിന്റെ തപോല്‍സവം 2026 എന്ന വീഡിയോയും അവതരിപ്പിച്ചു. തപസ് പോസ്റ്റല്‍ സ്റ്റാമ്പ് പ്രകാശനവും നടന്നു.

ഇരുനൂറിലധികം കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ 14 കേരള ബെറ്റാലിയന്‍ എന്‍.സി.സി.എസ്.എം സുബേദാര്‍ മേജര്‍ വിനോദ്.ആര്‍, മാധ്യമ പ്രവര്‍ത്തകന്‍ ജി.രാജേഷ്‌ കുമാര്‍, മജീഷ്യനും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌ ജേതാവുമായ വിത്സണ്‍ ചമ്പക്കുളം, രക്ഷാധികാരി ദിനേശ് കൊടുമണ്‍, തപസ് സെക്രട്ടറി മുകേഷ് പ്രമാടം എന്നിവര്‍ സംസാരിച്ചു. വിരമിച്ച സൈനികര്‍, മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പ്രവര്‍ത്തകര്‍, തപസ് രക്തദാന സേനയിലെ പ്രവര്‍ത്തകര്‍, ബ്ലെഡ്‌ ബാങ്കുകള്‍, ഉന്നത വിജയം നേടിയ കുട്ടികള്‍ എന്നിവരെ ആദരിച്ചു. തപസ് ട്രഷറര്‍ അനു പ്രശാന്ത് പത്തനംതിട്ട, മനുകുമാര്‍ മണ്ണടി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ്‌ കിടങ്ങന്നൂര്‍, അജയലോചനന്‍ പന്തളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...