ചിറ്റാറില്‍ വനപാലകരുടെ അഴിഞ്ഞാട്ടം : നിയമപരമായ രേഖകള്‍ സഹിതം മില്ലില്‍ എത്തിച്ച തേക്ക് തടികള്‍ വനപാലകര്‍ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ :  നിയമപരമായ രേഖകള്‍ സഹിതം മില്ലില്‍ എത്തിച്ച തേക്ക് തടികള്‍ വനപാലകര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് വടശ്ശേരിക്കരയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും മുറിച്ചു മാറ്റിയ തേക്ക് തടികള്‍ ഉരുപ്പടികളാക്കുവാന്‍ ചിറ്റാറിലെ തടിമില്ലില്‍ എത്തിച്ചത്. എന്നാല്‍ തടി എത്തിച്ച് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഇവിടെ വനപാലകര്‍ എത്തുകയും മില്ലിലെത്തിച്ച തേക്ക് തടികള്‍ പിടിച്ചെടുത്ത് സദാ അടിക്കുകയും ആയിരുന്നു. സംഭവത്തില്‍ മില്ലുടമയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ തടി ആവശ്യമായ രേഖകള്‍ സഹിതമാണ് കൊണ്ടുവന്നതെന്നാണ് ഉടമസ്ഥന്റെ വാദം. ഇതിന്റെ രേഖകള്‍ വനപാലകരെ കാണിച്ചപ്പോള്‍ ഇത് വ്യാജമായി നിര്‍മ്മിച്ചതാണെന്നായിരുന്നു വനപാലകരുടെ മറുപടി. നടപടി സ്വീകരിക്കാന്‍ വന്ന വനപാലകരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് വാക്കേറ്റവുമുണ്ടായി. സംഭവത്തില്‍ നീതി തേടി മുല്ലുടമ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...