‘ഷീ പവർ 2025’ വനിതാ ഉച്ചകോടി 18-ന് കൊച്ചിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18-ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന ഉച്ചകോടി വൈകിട്ട് 5.30 ന് സമാപിക്കും. സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്തിരിക്കുന്നത്.

സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എ.ഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംഘാടക നിഷ കൃഷ്ണൻ അറിയിച്ചു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് shepower.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്-9400816700.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...