വടകരയിലെ എല്‍.ജെ.ഡി സ്ഥാനാര്‍ഥി പട്ടികയില്‍ ഷെയ്ഖ് പി. ഹാരിസ് ഇടം പിടിച്ചു

For full experience, Download our mobile application:
Get it on Google Play

വടകര : വടകരയിലെ എല്‍.ജെ.ഡി സ്ഥാനാര്‍ഥി പട്ടികയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ് ഇടം പിടിച്ചു. ഏഴ് പേരുടെ പട്ടിക മണ്ഡലം കമ്മിറ്റി പാര്‍ലമെന്റ്  കമ്മിറ്റിക്ക് കൈമാറി. മൂന്ന് മണ്ഡലങ്ങളിലെയും എല്‍.ജെ.ഡി സ്ഥാനാര്‍ഥികളെ പത്താം തിയതി തീരുമാനിക്കും. വടകരയില്‍ സ്ഥാനാര്‍ഥി മോഹവുമായി ഏഴുപേര്‍ രംഗത്തുണ്ട്. അപ്രതീക്ഷിതമായി അവസാന നിമിഷം ഷെയ്ഖ് പി. ഹാരിസ് ഇടം പിടിച്ചുവെന്നതാണ് ശ്രദ്ധേയം.

ജില്ലാ പ്രസിഡന്റ്  മനയത്ത് ചന്ദ്രന്റെ പേരിനൊപ്പം ഷെയ്ഖ് പി. ഹാരിസിനെയും സജീവമായി പരിഗണിക്കുന്നുണ്ടന്നാണ് സൂചന. മുന്‍ എം.എല്‍.എ എം.കെ പ്രേംനാഥ്, എം.കെ ഭാസ്കരന്‍, ഇ.പി ദാമോദരന്‍ മാഷ്, പി.പി രാജന്‍, സലീം മടവൂര്‍ എന്നിവരാണ് പട്ടികയിലുള്ള മറ്റ് പേരുകള്‍. വടകരക്ക് പുറമേ കൂത്തുപറമ്പ്, കല്‍പ്പറ്റ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പത്തിന് തീരുമാനിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...