ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചിട്ടും ഐഎഎസുകാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവികളിൽ തുടരുന്നത് പതിവാണ്. അതിന് പരമാവധി 65 വയസാണ് പ്രായപരിധി. അതും സംസ്ഥാന സർക്കാർ നിശ്ചയിച്ചത്. എന്നിട്ടും ഐഎഎസ് പദവിയിൽ നിന്ന് വിരമിച്ച ഷെയ്‌ക് പരീതിൻ്റെ കാര്യത്തിൽ ഈ നിബന്ധന ആവർത്തിച്ച് തിരുത്തുകയാണ് സംസ്ഥാന സർക്കാർ. തീരദേശ വികസന കോർപറേഷൻ എംഡി സ്ഥാനത്ത് ഇദ്ദേഹത്തിന് വീണ്ടും കാലാവധി നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡിയായിരിക്കാൻ 65 വയസാണ് പ്രായപരിധി. എന്നാൽ ഷെയ്‌ക് പരീതിന് ഇപ്പോൾ 67 വയസാണ് പ്രായം. ഷെയ്‌ക് പരീതിൻ്റെ തന്നെ ആവശ്യപ്രകാരമാണ് സർക്കാർ ഇദ്ദേഹത്തിൻ്റെ കാലാവധി നീട്ടിയത്.

തീരദേശ വികസന കോർപറേഷൻ വിവിധ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും താൻ എംഡി സ്ഥാനത്ത് നിന്ന് മാറിയാൽ ഈ പദ്ധതികളുടെയെല്ലാം നടത്തിപ്പ് തടസപ്പെടുമെന്നുമാണ് ഷെയ്‌ക് പരീതിൻ്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. ഈ കത്ത് പരിഗണിച്ചാണ് സംസ്ഥാന മന്ത്രിസഭാ യോഗം ഷെയ്‌ക് പരീതിൻ്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയത്. ഡിസംബർ 19നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. 2018 ലാണ് ആദ്യമായി ഷെയ്ക്ക് പരീത് എംഡിയായി ചുമതലയേല്‍ക്കുന്നത്.  പിന്നീട് ഓരോ വര്‍ഷവും സേവന കാലാവധി നീട്ടി നല്‍കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...