ഷീ റൈസ് ഉദ്ഘാടനവും കാര്‍ഷിക – സൂക്ഷ്മ സംരംഭ ശില്പശാലയും ഫെബ്രുവരി 25, 26, 27 തീയതികളില്‍ റാന്നിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഷീ റൈസ് പദ്ധതി ഉദ്ഘാടനവും കാര്‍ഷിക – സൂക്ഷ്മ സംരംഭ ശില്‍പ്പശാലയും ഉല്‍പന്ന പ്രദര്‍ശന വിപണന മേളയും ഫെബ്രുവരി 25, 26, 27 തീയതികളില്‍ റാന്നി വളയനാട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. ഫെബ്രുവരി 25 ന് രാവിലെ 11 ന് മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. റാന്നി നിയോജക മണ്ഡലത്തിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീയുടെ സഹകരണത്തോടെ എം.എല്‍.എ അഡ്വ.പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഷി റൈസ്’.

സാമ്പത്തികമായും സാമൂഹികമായും വനിതകളെ കൂടുതല്‍ ശക്തരാക്കുക ലക്ഷ്യത്തോടെ വിവിധ മേഖലയിലുള്ള നൈപുണ്യ പരിശീലനം, സംരംഭക വികസന പരിപാടി എന്നിവ വിവിധ വകുപ്പുകളുടെ സഹായത്തോടെ നടപ്പാക്കുന്നു. റാന്നി മണ്ഡലത്തിലെ 500 സ്ത്രീകള്‍ സൗജന്യ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കി. ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ഷീ റൈസ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക, മൃഗ സംരക്ഷണ സംരംഭക വിഷയങ്ങളിലുള്ള സംവാദം, സെമിനാറുകള്‍, കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റ്, ഉല്‍പ്പന്ന വിപണന മേളയും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...