സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി ഷിബിൻലാലിന്റെ ഭാര്യയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി ഷിബിൻലാലിന്റെ ഭാര്യയെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണലേഖ, ബന്ധു ദിനരഞ്ചു എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് 10 ലക്ഷത്തിന്റെ ഗോൾഡ് ലോൺ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കൃഷ്ണലേഖ വ്യാജ സത്യവാങ്മൂലം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ഒന്നാം പ്രതിയുടെ കൂടെ കൃഷ്ണപ്രിയയും ബാങ്കിൽ അക്കൗണ്ട് എടുത്തിരുന്നു.

ഗൂഢാലോചന കുറ്റവും വ്യാജ രേഖ ഉണ്ടാക്കലും കുറ്റകൃത്യത്തിൽ പരോക്ഷമായി സഹായിച്ചതുമാണ് കൃഷ്ണലേഖക്കെതിരെയുള്ള വകുപ്പുകൾ. കുറ്റകൃത്യം അറിഞ്ഞിട്ടും പ്രതിയെ സഹായിച്ചതിനാണ് ദിനുരഞ്ചുവിനെതിരെ കേസ് എടുത്തത്. പ്രതി ഷിബിൻലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ ബാക്കി 39 ലക്ഷം ഇത് വരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ നുണ പരിശോധന ടെസ്റ്റുകളുൾപ്പടെ ശാസ്ത്രീയമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അന്വേഷണ സംഘം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...

അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം

0
അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ...

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു

0
മലപ്പുറം: താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്തിൽ തൂത്തുവാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ...