സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഐക്കാട് കൊടുമണ്‍, പന്തളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപ്രന്റീസ് ക്ലാര്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ഡിസിഎ/സിഒപിഎ, മലയാളം കമ്പ്യൂട്ടിങ്ങില്‍ അറിവുള്ള പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 21-35. സ്റ്റെപന്റ് നിരക്ക് 10,000 രൂപ. ജൂലൈ അഞ്ചിന് മുമ്പായി അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2322712.
—-
അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ തത്തുല്യം. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2570471, 9846033001 വെബ്സൈറ്റ്: www.srccc.in

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയില്‍ പി.ജി.ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍. ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ ഒന്നിന് രാവിലെ 10 നു സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0484-2422275, 2422068.
—–
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 40. അവസാന തീയതി: ജൂലൈ 15. അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0484-2422275, 2422068.

പാരാലീഗല്‍ വോളന്റിയര്‍: അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ലീഗല്‍ സര്‍വീസ് അതോററ്റിയുടെ ആഭിമുഖ്യത്തില്‍ പാരാലീഗല്‍ വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവന തല്‍പരരായ വിമുക്തഭടന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ മൂന്നിന് മുമ്പായി ചെയര്‍മാന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0468 2220141
—-
അപേക്ഷ ക്ഷണിച്ചു
ജില്ലാ കുടുംബശ്രീ മിഷനില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം, കുടുംബശ്രീ അംഗം/ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. ഒഴിവ് രണ്ട്. പ്രായം: പരമാവധി 35 വയസ്. പത്തനംതിട്ട ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷ ജൂലൈ മൂന്ന് വരെ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടും ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തിലും സമര്‍പ്പിക്കാം. ഫോണ്‍: 0468 2221807

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....