സഖാവേ ഇതാണോ ഇടതുപക്ഷം ? കോടിയേരിയോട് ഷിബു ബേബി ജോൺ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കേരളത്തില്‍ രാഷ്ട്രീയ വിഷയമായി കെ റെയില്‍ പദ്ധതി മാറി കഴിഞ്ഞു. റെയില്‍ കടന്നുപോകുന്ന സ്ഥലത്ത് പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ കല്ലിടല്‍ നടത്തുന്നതിനെതിരെ യുഡിഎഫും ബിജെപിയും രംഗത്തെത്തി. എന്നാല്‍ റെയിലിന്റെ ഭാഗമായി ഇട്ട കല്ലുകള്‍ പിഴുതുമാറ്റുന്നതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടതെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിന് നേരെ വിമര്‍ശനവുമായി ഷിബു ബേബി ജോണ്‍.

സമൂഹത്തില്‍ അക്രമകാരികളെ പ്രോല്‍സാഹിപ്പിക്കുന്ന വാക്കുകളാണ് കോടിയേരി പറഞ്ഞതെന്നും ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യമുപയോഗിച്ചും ബാങ്ക് വായ്പയെടുത്തും താങ്ങാനാകാത്ത പലിശയ്ക്ക് കൈവായ്പ വാങ്ങിയുമൊക്കെ സാധാരണക്കാര്‍ കെട്ടിപ്പൊക്കുന്ന വീടെന്ന സ്വപ്നത്തിന്റെ പുറത്ത് മുന്നറിയിപ്പുകളില്ലാതെ കെ റെയിലിന്റെ കുറ്റിയടിക്കാന്‍ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഒന്ന് പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനങ്ങള്‍ക്കില്ലെയെന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ഷിബു ബേബി ജോണിന്റെ വിമര്‍ശനം.

കുറിപ്പ് പൂര്‍ണ്ണ രൂപം
സഖാവേ ഇതാണോ ഇടതുപക്ഷം? കോടിയേരി
സമൂഹത്തില്‍ അക്രമകാരികളെ പ്രോല്‍സാഹിപ്പിക്കുന്ന വാക്കുകളാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനില്‍ നിന്നും ഇന്നുണ്ടായിരിക്കുന്നത്. ജീവിതകാലത്തെ മുഴുവന്‍ സമ്പാദ്യമുപയോഗിച്ചും ബാങ്ക് വായ്പയെടുത്തും താങ്ങാനാകാത്ത പലിശയ്ക്ക് കൈവായ്പ വാങ്ങിയുമൊക്കെ സാധാരണക്കാര്‍ കെട്ടിപ്പൊക്കുന്ന വീടെന്ന സ്വപ്നത്തിന്റെ പുറത്ത് മുന്നറിയിപ്പുകളില്ലാതെ കെ റെയിലിന്റെ കുറ്റിയടിക്കാന്‍ ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഒന്ന് പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനങ്ങള്‍ക്കില്ലെന്നാണ് സര്‍ക്കാരും പാര്‍ട്ടിയും പറയുന്നത്.

ഇന്നലെ കണ്ണൂരില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎമ്മുകാര്‍ ഇറങ്ങി മര്‍ദ്ധിച്ചത് പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത് തീവ്രവലതുപക്ഷ നിലപാടാണ്. ആകെ സമ്പാദ്യമായ വീട് നഷ്ടപ്പെടുന്നവനെ അതിന്റെ വേദന മനസിലാകുകയുള്ളു. അവന് പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ഒരു പുതിയ കീഴ് വഴക്കമായാണ് കേരളം കാണുന്നത്. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെയുള്ള സിപിഎം ഗുണ്ടായിസത്തെ സ്വാഭാവികവല്‍ക്കരിക്കുന്ന കോടിയേരിയുടെ പരാമര്‍ശം സിപിഎമ്മിനെ ആകമാനം ബാധിച്ചിരിക്കുന്ന സ്റ്റാലിനിസത്തിന്റെ സ്വരമായി മാത്രമെ കാണാന്‍ കഴിയൂ.

ഗവണ്‍മെന്റ് സംവിധാനത്തിന് പകരം പാര്‍ട്ടി കേഡര്‍മാര്‍ നീതി നടപ്പാക്കാനിറങ്ങിയ ലോകരാഷ്ട്രങ്ങളിലെല്ലാം കമ്യൂണിസം തകര്‍ന്നടിഞ്ഞ ചരിത്രം സിപിഎം ഓര്‍ക്കണം. നന്ദിഗ്രാമിലും സിംഗൂരിലൊന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
സഖാവേ ഇതാണോ ഇടതുപക്ഷം? ഒരു സംശയം മാത്രം ബാക്കി. ട്രംപിന്റെ ആരാധകരും മോദിയുടെ ആരാധകരും പിണറായിയുടെ ആരാധകരും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...