ജാമ്യവ്യവസ്ഥ ലംഘിച്ച്‌ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ട കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

നെടുമ്പാശേരി : ജാമ്യവ്യവസ്ഥലംഘിച്ച്‌ വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ട കൊലക്കേസ് പ്രതിയുടെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു. നെടുമ്പാശേരി തിരുവിലാംകുന്ന് കിഴക്കേടത്ത് വീട്ടില്‍ ലാല്‍ കിച്ചുവിന്റെ (34) ജാമ്യമാണ് റദ്ദാക്കിയത്. അത്താണിയില്‍ ബിനോയി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് കോടതി ഉപാധികളോടെ ജാമ്യം നല്‍കി. ഇത് ലംഘിച്ച്‌ നെടുമ്പാശേരിയിലെ ഒരുബാറില്‍ അതിക്രമിച്ച്‌ കയറി പണമാവശ്യപ്പെടുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം ബന്ധപ്പെട്ട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച്‌ വീണ്ടും കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ച്‌ വരികയാണെന്ന് എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...