കൊല്ലം: മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാറിന്‍റെ ശ്രേഷ്ഠ തൊഴിലാളികള്‍ക്കുള്ള പുരസ്കാരങ്ങളില്‍ നിന്നും ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച വിഭാഗത്തില്‍ ശ്രേഷ്ഠരായിട്ടുള്ള തൊഴിലാളികള്‍ ഇല്ലാഞ്ഞിട്ടാണോ അവരെ പുരസ്കാരത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് ഷിബു ബേബി ജോണ്‍ ചോദിക്കുന്നു. കുറച്ചുകാലമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നിസ്സംഗത പുലര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ അവരോട് വൈരാഗ്യത്തോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കഴിഞ്ഞ ദിവസം സംസ്ഥാന ഗവണ്‍മെന്റ് ശ്രേഷ്ഠ തൊഴിലാളികള്‍ക്കുള്ള പുരസ്‌കാരം നല്‍കുകയുണ്ടായി. നിര്‍മാണത്തൊഴിലാളി മുതല്‍ കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളെയും അതില്‍ ആദരിച്ചു. എന്നാല്‍ മത്സ്യത്തൊഴിലാളികളെ മാത്രം അതില്‍ നിന്ന് ഒഴിവാക്കി. കേരളത്തിന്റെ സൈന്യം എന്ന് വിശേഷിപ്പിച്ച ഈ വിഭാഗത്തില്‍ ശ്രേഷ്ഠരായിട്ടുള്ള തൊഴിലാളികള്‍ ഇല്ലാഞ്ഞിട്ടാണോ?
കുറച്ചുകാലമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നിസ്സംഗത പുലര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ അവരോട് വൈരാഗ്യത്തോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണോ ഈ അവഗണന എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആദരിക്കപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും അഭിവാദ്യങ്ങള്‍.