കുഞ്ഞാലിക്കുട്ടിയെപ്പോലൊരു ട്രബിള്‍ ഷൂട്ടര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണ് : ഷിബു ബേബി ജോണ്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രിയത്തിലേക്കുള്ള മടങ്ങിവരവ് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്പന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലൊരു ട്രബിള്‍ ഷൂട്ടര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണ്. ഇത്രയും വര്‍ഷത്തെ പരിചയത്തിനിടയില്‍ ഒരിക്കല്‍ പോലും സങ്കുചിത മതമൗലിക വാദത്തിന്റെ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം
കുഞ്ഞാലിക്കുട്ടിയുടെ കേരളരാഷ്ട്രിയത്തിലേക്കുള്ള മടങ്ങിവരവ് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്.

കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയോ മുസ്ലീം മതവിഭാഗത്തിന്റെയോ മാത്രം നേതാവായി കാണാന്‍ വര്‍ഗീയ കണ്ണുള്ളവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളു. ഈ നൂറ്റാണ്ടിലും ഇടുങ്ങിയ ചിന്താഗതിയും പേറി നടക്കുന്നവരാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ അസ്വസ്ഥരാകുന്നത്.

എന്റെ വ്യക്തിപരമായ അനുഭവത്തില്‍ കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്പന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രതിസന്ധിഘട്ടത്തെയും സ്വതസിദ്ധമായ ശൈലിയിലൂടെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഈ കാലഘട്ടത്തില്‍ അദ്ദേഹത്തെ പോലൊരു ട്രബിള്‍ ഷൂട്ടര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണ്. മാത്രവുമല്ല അദ്ദേഹം തികഞ്ഞൊരു മതേതരവാദി കൂടിയാണ്.

ഇത്രയും വര്‍ഷത്തെ പരിചയത്തിനിടയില്‍ ഒരിക്കല്‍ പോലും സങ്കുചിത മതമൗലിക വാദത്തിന്റെ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ആ നിലയിലെല്ലാം അദ്ദേഹത്തെ പോലൊരു നേതാവ് ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് നേതൃത്വം നല്‍കാന്‍ മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹം തന്നെയാണ്.

യുഡിഎഫിന്റെ നേതൃനിരയിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നത് മുന്നണിയ്ക്ക് ഉണര്‍വുണ്ടാകുമെന്ന് തിരിച്ചറിവുള്ള, അതിനെ ഭയക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇപ്പോള്‍ കോലാഹാലങ്ങള്‍ സൃഷ്ടിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള സഖ്യത്തിന് ഇപ്പോള്‍ വര്‍ഗീയതയുടെ നിറം നല്‍കി ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയകളി തികച്ചും ഖേദകരം തന്നെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....