ആശങ്കയായി ഷിഗല്ല ; സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ: വയനാട്ടിൽ ആശങ്കയായി ഷിഗല്ല. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതം. സാഹചര്യം വിലയിരുത്താൻ ഇന്ന് ഉന്നതതലയോഗം ചേരും. മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് യോഗം. ആരോഗ്യമന്ത്രി കെ മുരളീധരൻ ഇന്ന് വൈകിട്ടോടെ വയനാട്ടിലെത്തും. രോഗബാധിതരായ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങളുമായി 60 കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പനി,ഛർദ്ദി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങളുമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്കൂളിലെ 339 കുട്ടികൾ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.

ഇതിൽ 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ രണ്ടെണ്ണമാണ് പോസിറ്റീവ് ആയത്. എല്ലാവരുടെയും ആരോഗ്യസ്ഥിതി സാധാരണ നിലയിൽ ആണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കുട്ടികളുമായി അടുത്തിടപഴകിയവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...