Wednesday, July 2, 2025 6:33 am

സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചില്ല : മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ നിലവിൽ ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എന്നാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചില്ലെന്ന് മെഡിക്കൽ ഓഫീസറും ഇന്നലെ അറിയിച്ചിരുന്നു. കുട്ടികളിലെ വയറിളക്ക രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ നല്ല ചികിത്സ ലഭ്യമാക്കാനാകുമെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യമില്ലെന്നും മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് മലപ്പുറം പുത്തനത്താണിയിൽ ഏഴുവയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. വയറിളക്കത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് മരണം സംഭവിച്ചത്. ഇതിന് പിന്നാലെ കുട്ടി മരിച്ച് ഷിഗല്ല ബാധിച്ചാണെന്നാണ് സംശയം ഉടലെടുത്തിരുന്നു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ നൽകിയിരിക്കുകയാണ്. ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.

എന്താണ് ഷിഗല്ല ?

ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗല്ല. ഷിഗല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയയാണ് ഷിഗല്ലോസിസ് അഥവാ ഷിഗല്ല രോഗത്തിന് കാരണമാവുന്നത്. ഒന്ന് മുതൽ മൂന്ന് ദിവസം വരെയാണ് ഇൻക്യുബേഷൻ പിരീഡ്, അഥവാ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം. കിയോഷി ഷിഗ എന്ന ജാപ്പനീസ് ബാക്ടീരിയോളജിസ്റ്റ് 1897 ലാണ് ആദ്യമായി ഷിഗല്ല ബാക്ടീരയയെ കണ്ടെത്തുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ ബാക്ടീരിയയ്ക്ക് ഷിഗല്ല എന്ന പേര് നൽകിയതും. ആഫ്രിക്ക, ദക്ഷിണേഷ്യ, അമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

197273 കാലഘട്ടത്തിലും 1997 മുതൽ 2001 വരെയുള്ള വർഷങ്ങളിലും വെല്ലൂരിൽ ഷിഗല്ല രോഗം കണ്ടെത്തിയിട്ടുണ്ട്. 1986ൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും 2003ൽ ചണ്ഡീഗഢിലും ഷിഗല്ല സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോൾ കേരളത്തിലും. 2014ലാണ് കേരളത്തിൽ ആദ്യമായി ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ കേരളത്തിലെ 49 കാരനായ വ്യക്തിയിലായിരുന്നു ആദ്യം രോഗം കണ്ടെത്തിയത്. തുടർന്ന് ഏറെ നാൾക്ക് ശേഷം 2019ൽ വീണ്ടും കേരളത്തിൽ ഷിഗല്ല സാന്നിധ്യമുണ്ടായി. അന്ന് കോഴിക്കോട് രണ്ട് മാസം പ്രായമായ കുഞ്ഞ് ഷിഗല്ല ബാധിച്ച് മരിച്ചു. വീണ്ടും 2020 അവസാനത്തോടെ കോഴിക്കോട് തന്നെ വീണ്ടും ഷിഗല്ല പിടിമുറുക്കിയിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...