തന്നെ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയ സംവിധായകൻ ഖാലിദ് റഹ്‌മാൻ – ഷൈൻ ടോം ചാക്കോ

For full experience, Download our mobile application:
Get it on Google Play

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി സിനിമയിലേക്ക് എത്തുകയും പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോഴത്തെ ഏറ്റവും മികച്ച പത്ത് സംവിധായകർ ആരൊക്കെയാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ഡ്രീം സ്ക്രീൻ എന്റർടൈയ്മെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. പത്ത് സംവിധായകരുടെ പേരുകൾ മാത്രമായി പറയാൻ കഴിയില്ലെന്നും മികച്ച സംവിധായകർ ഒരുപാടുണ്ടെന്നും താരം പറയുന്നു. മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകൻ ചിദംബരം അതിൽ ഒരാളാണെന്നും ഷൈൻ പറഞ്ഞു.

താൻ അഭിനയിച്ച സിനിമകളിൽ ഏതൊക്കെ കഥാപാത്രങ്ങൾ മികച്ചതായി തോന്നിയിട്ടുണ്ടോ ആ സിനിമകളുടെ സംവിധായകരൊക്കെ മികച്ചവരാണെന്നും താരം പറഞ്ഞു. അൻവർ റഷീദ്, ആഷിക് അബു, അമൽ, സമീർ, രാജേഷ് പിള്ള, അനുരാജ്, രാജീവേട്ടൻ ഉൾപ്പെടെയുള്ളവർ മികച്ച സംവിധായകരാണ്. എന്നാൽ തന്നെ ഏറ്റവും കൂടുതൽ ആശ്ചര്യപ്പെടുത്തിയ സംവിധായകൻ ഖാലിദ് റഹ്‌മാൻ ആണെന്നാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ഖാലിദ് റഹ്‌മാനെ ആദ്യം കാണുമ്പോൾ രാജീവേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്‌ടറായിരുന്നു എന്നും ഷൈൻ പറഞ്ഞു. തല്ലുമാല, ലവ്, ഉണ്ട, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സൂപ്പർഹിറ്റ്‌ സിനിമകളുടെ സംവിധായാകനാണ് ഖാലിദ് റഹ്‌മാൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...