ഷൈൻ ടോം ചാക്കോ നായകനായി 5 ഭാഷകളിലായി ‘പമ്പരം’ ഒരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ടൈം ലൂപ്പോ, മിസ്റ്ററി ത്രില്ലറോ, സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ടൈറ്റിൽ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈൻ ടോം നിൽക്കുന്നതും ടൈറ്റിൽ ലുക്കിൽ കാണാനാവുന്നുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിനാണ് നിര്‍വ്വഹിക്കുന്നത്.

തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുതി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് ‘പമ്പരം’. ഉത്തമവില്ലൻ, പാപനാശം, തീരൻ അധികാരം ഒൻട്രു, വിശ്വരൂപം, രാക്ഷസൻ, അതിരൻ, തുനിവ് തുടങ്ങിയ സിനിമകളുടെ സംഗീതമൊരുക്കി ശ്രദ്ധേയനായ ജിബ്രാനാണ് സിനിമയുടെ സംഗീതസംവിധായകൻ.

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നയൻതാര നായികയായെത്തിയ ഐറ, തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ മണിരത്നമൊരുക്കിയ നവരസ സീരീസ് തുടങ്ങിയ നിരവധി ശ്രദ്ധേയ പ്രൊജക്ടുകളുടെ ഛായാഗ്രാഹകനായിരുന്ന സുധര്‍ശൻ ശ്രീനിവാസനാണ് ‘പമ്പര’ത്തിന്‍റെ ഛായാഗ്രാഹകൻ. എംപിഎം ഗ്രൂപ്പ്, തോമസ് സിനിമാസ് എന്നീ ബാനറുകൾക്ക് കീഴിലാണ് പമ്പരം ഒരുങ്ങുന്നത്. ലൈൻ പ്രൊഡ്യൂസര്‍ മിഥുൻ ടി ബാബു, അഡീഷണൽ സ്ക്രീൻപ്ലേ ആൻഡ് ഡയലോഗ് അനന്തു സതീഷ്, പ്രൊഡക്ഷൻ കൺട്രോളർ സുനിൽ ജോസ്, കോസ്റ്റ്യൂസ് സാബിത് ക്രിസ്റ്റി, ഡിസൈൻസ് മക്ഗഫിൻ, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം

0
തിരുവനന്തപുരം :  ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല...

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...

അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന...

0
ഗുവാഹത്തി: അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന്...

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...