നന്നുവക്കാട് മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നന്നുവക്കാട് മഹാദേവർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ശിവരാത്രി ഉത്സവത്തിന്ഇന്ന് കൊടിയേറും. വൈകിട്ട് 6.36നും 8.13നും മദ്ധ്യേ തന്ത്രി പറമ്പൂരില്ലത്ത് എൻ. നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി എൻ.രവികുമാരൻ പോറ്റിയുടെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്. തുടർന്നു നടക്കുന്ന കൊടിയേറ്റ് സദ്യ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് പ്രസിഡന്റ് അഡ്വ.വി.വി.ശാന്തകുമാർ ഉദ്ഘാടനം ചെയ്യും. കൊടിയേറ്റിന് മുന്നോടിയായി രാവിലെ 5ന് ഹരിനാമ കീർത്തനം, 6.15ന് ഗണപതിഹോമം, 7ന് ഉഷഃപൂജ, 8ന് ഭാഗവതപാരായണം, 9.30ന് പടേനി, 12.30ന് കൊടിമര ഘോഷയാത്ര, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക് എന്നിവ നടക്കും.
തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ 23ന് രാവിലെ 6.30ന് ആരംഭിക്കുന്ന പൊങ്കാല വിദ്യാഭ്യാസ ഉപഡയറക്ടർ അനില.ബി.ആർ ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് 7ന് മാവേലിക്കര ശ്രീശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി ചിത് സ്വരൂപാനന്ദ അദ്ധ്യത്മിക പ്രഭാഷണം നടത്തും. 8ന് മെഗാ തിരുവാതിര, 8.20ന് കൈകൊട്ടിക്കളി, 9ന് നൃത്തനൃത്ത്യങ്ങൾ. 25ന് രാത്രി 9ന് നാടൻപാട്ട്. 26ന് രാവിലെ 6.30ന് മഹാമൃത്യുഞ്ജയ ഹോമം, 7.15ന് ശ്രീരുദ്രജപം, 7.40ന് പുള്ളുവൻ പാട്ട് എന്നിവ നടക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​എം.കെ. സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്? തൃച്ചി ഈസ്റ്റിൽ ജനവിധി തേടുമെന്ന് സൂചന

0
ചെന്നൈ: തെരഞ്ഞെടുപ്പില്‍ ഒന്നുകൂടി മത്സരിക്കാന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ...

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...