പാലക്കാട് : മുസ്ലീം ലീഗിന് എന്‍ഡിഎയിലേക്കുള്ള ക്ഷണം ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. യുഡിഎഫ് മുങ്ങുന്ന കപ്പലാണ്. ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക് വരണം. ദേശീയതയെയും നരേന്ദ്ര മോഡിയെയും അംഗീകരിച്ച് എന്‍ഡിഎയുടെ ഒപ്പം ചേരുകയെന്നതാണ് ലീഗിന് അഭികാമ്യമെന്നും ശോഭാ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.
നേരത്തെ ശോഭാ സുരേന്ദ്രന്‍റെ നിലപാട് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ തള്ളിയെങ്കിലും കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ വേദിയിലാണ് ശോഭാ സുരേന്ദ്രന്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചതെന്നതും ശ്രദ്ധേയമാണ്. നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ അഭാവം ദേശീയ തലത്തില്‍ മുസ്ലീം ലീഗിന് നികത്താന്‍ കഴിയുമെന്ന പുതിയ ഓഫറും ശോഭാ സുരേന്ദ്രന്‍ മുസ്ലീം ലീഗിന് മുന്നില്‍ വെച്ചു.