കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലേക്കില്ല : ശോഭാ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് മത്സരിക്കാന്‍ താന്‍ മാനിസികമായി ഒരുങ്ങിയെന്നും മറ്റൊരു മണ്ഡലത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട സാഹചര്യമില്ലെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചത്. മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളത്. കഴക്കൂട്ടത്ത് ബി ജെ പി വിജയിക്കും. ഇന്ത്യയില്‍ ബി ജെ പിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഏറ്റവും കരുത്തനായ നേതാവാണ് തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഈ ആവശ്യം നിരാകരിക്കില്ല മത്സരിക്കാന്‍ മാനസികമായി തയ്യാറെടുത്തുവെന്നും ശോഭ പറഞ്ഞു.

ശോഭാ സുരേന്ദ്രനെവെട്ടി വി മുരളീധരന്‍ മത്സരിക്കാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് പ്രതികരണം. കെ സുരേന്ദ്രന്‍ വിഭാഗം ശോഭയെ ഒഴിവാക്കാന്‍ അവസാന നിമിഷവും കരുക്കള്‍ നീക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...