പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര നേതാക്കൾ പങ്കെടുത്ത ആദ്യ യോഗത്തിൽ തന്നെ നിലപാട് അറിയിച്ചു. എം ടി രമേശും മത്സരിക്കാൻ ഇല്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീടുണ്ടായതെല്ലാം അനാവശ്യ വിവാദങ്ങളെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അതുകഴിഞ്ഞാൽ വിഷയം മാധ്യമങ്ങളും മറക്കും. അധ്യക്ഷനായതുകൊണ്ടാണ് എതിരാളികൾ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു. ഷാഫി പറമ്പിലിന്‍റെ ദുസ്വാധീനം പാലക്കാട് യുഡിഎഫിന് തിരിച്ചടിയാകും. വലിയൊരു വിഭാഗം നേതാക്കൾ ഇതിൽ അസ്വസ്ഥരാണ്. കെ മുരളീധരൻ പ്രചാരണത്തിന് വന്നാലും കുടുംബത്തിനേറ്റ മാനഹാനി ചെറുതല്ല. ഷാഫിയുടെത് സ്വാധീനമാണോ ദുസ്വാധീനമാണോ എന്ന് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























