‘ ഓച്ചിറ ക്ഷേത്രത്തിൽ വെച്ച് പ്രായമായ സ്ത്രീയിൽ നിന്നും ദുരനുഭവം ’ ; തുറന്ന് പറഞ്ഞ് ഷോബി തിലകൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ഷോബി തിലകൻ. അതുല്യ നടൻ തിലകന്റെ മകനായ ഷോബി, ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ്. അഭിനയ മേഖലയിലും ഇദ്ദേഹം വളരെ സജീവമാണ്. സീരിയൽ മേഖലയിലാണ് ഷോബി കൂടുതൽ സജീവമായി പ്രവർത്തിക്കുന്നത്. പരസ്പരം എന്ന പരമ്പരയിൽ ഇദ്ദേഹം വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് കാരണം തനിക്ക് ഉണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് താരം സംസാരിച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഓച്ചിറ ക്ഷേത്രത്തിൽ ഭജന ഇരിക്കാൻ പോയതായിരുന്നു ഷോബി. മൂന്ന് തവണ തൊഴുത ശേഷം ഭജനയുടെ മുറിയിൽ പ്രാർത്ഥനയോടെ ഇരിക്കുകയാണ്. ചുറ്റും നിറയെ ആളുകൾ ഉണ്ടായിരുന്നു.

പെട്ടെന്ന് പ്രായമായ സ്ത്രീ അവിടെ വെച്ച് ഇദ്ദേഹത്തെ ശപിക്കുവാൻ തുടങ്ങി. ‘എന്തിനാടാ നീ തൊഴുന്നത്? ഇങ്ങനെ തൊഴുതാലും നിനക്ക് മോക്ഷം കിട്ടും എന്നു കരുതുന്നുണ്ടോ? ഇതായിരുന്നു അവരുടെ വാക്കുകൾ. പരസ്പരം പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന നായികാ കഥാപാത്രത്തെ ഞാൻ ടോർച്ചർ ചെയ്യുന്നുണ്ട്. ഇത് കാരണമാണ് പ്രായമായ സ്ത്രീ ക്ഷുഭിതയായത്. അവർ എന്നെ തല്ലുമെന്നു പോലും കരുതി,’ ഷോബി തിലകൻ പറഞ്ഞു. ‘ഇത് കണ്ടു മുഴുവൻ ആളുകളും ചിരിച്ചു. ഇവരെ പിടിച്ചു ആരെങ്കിലും ഒക്കെ മാറ്റുമെന്ന് കരുതിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അവസാനം, ദയവു ചെയ്തു തന്നെ ഉപദ്രവിക്കരുത് എന്നു പറഞ്ഞ് ഞാൻ ഒറ്റ ഓട്ടം ഓടി. എന്നിട്ടും ആ അമ്മച്ചി എന്റെ പിന്നാലെ വന്ന ശാപവാക്കുകൾ ചൊരിഞ്ഞു,’ ഷോബി തിലകൻ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...