യുവാവിന്റെ തിരോധാനം ; പരാതി അന്വേഷിച്ച പോലീസ് സംഘം ഒടുവിൽ എത്തിച്ചേർന്നത് മോഷണ ശ്രമത്തിനിടെ നടന്ന അപകടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കാൺപൂർ : യുവാവിന്റെ തിരോധാനം സംബന്ധിച്ച് അമ്മ നൽകിയ പരാതി അന്വേഷിച്ച പോലീസ് സംഘം ഒടുവിൽ എത്തിച്ചേർന്നത് മോഷണ ശ്രമത്തിനിടെ നടന്ന അപകടത്തിലേക്ക്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. ഗ്വാൽടോലി സ്വദേശിയായ മഞ്ജു ദേവി എന്ന സ്ത്രീയാണ് തന്റെ മകൻ ഹിമാൻഷുവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയത്. സുഹൃത്തുക്കളായ മൂന്ന് യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും അവർ ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് സംഘം സുഹൃത്തുക്കളായ അസ്‍ലം, ഷാൻ അലി, രാജേഷ് കുമാർ എന്നിവരെ പിടികൂടി. ഒക്ടോബ‍ർ 25നാണ് ഹിമാൻഷുവിനെ കാണാതാവുന്നത്.

ആക്രിക്കട നടത്തുകയായിരുന്ന ഇയാൾ രാത്രി വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം താൻ കടയിലാണ് അന്ന് കിടന്നുറങ്ങാൻ പോകുന്നതെന്ന് അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി.  പിന്നീട് മറ്റ് മൂന്ന് സുഹൃത്തുക്കളും കൂടി സ്ഥലത്തെത്തി. എല്ലാവരും ചേർന്ന് ഗുരുദേവ് ക്രോസിങിന് അടുത്തുള്ള വൈദ്യുത ട്രാൻസ്‍ഫോർമർ മോഷ്ടിക്കാനായിരുന്നു പദ്ധതി. എന്നാൽ മോഷണ ശ്രമത്തിനിടെ ഹിമാൻഷുവിന് ശക്തമായ വൈദ്യുതാഘാതമേറ്റുവെന്നാണ് സുഹൃത്തുക്കൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞത്. ഇയാൾ അവശനായതോടെ മറ്റുള്ളവർ ഭയന്നു. പരിഭ്രമിച്ച് പോയ ഇവ‍ർ ഹിമാൻഷുവിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ശുക്ലഗഞ്ച് ഏരിയയിൽ എത്തിച്ച ശേഷം ഗംഗാ നദിയില്‍ തള്ളുകയായിരുന്നു. നദിയിൽ എറിയുമ്പോഴും ഹിമാൻഷുവിന് ജീവനുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴിക്ക് പിന്നാലെ പോലീസ് നദിയിൽ തെരച്ചിൽ ആരംഭിച്ചു. കേസ് രജിസ്റ്റ‍ർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....