സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അക്രമം രൂക്ഷമായ പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ബിജെപിയുടെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ മേഖലയിൽ അതിക്രമങ്ങൾ അരങ്ങേറിയിരുന്നു. ചന്ദ്ര നാഥ് റാഥിനെ മധ്യംഗ്രാമിൽ വച്ച് ബുധനാഴ്ച രാത്രി വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. ബിജെപി പ്രവ‍ർത്തക‍ർക്കൊപ്പം നിൽക്കുകയായിരുന്ന ചന്ദ്ര നാഥ് റാഥിനെ അക്രമികൾ ലക്ഷ്യമിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുള്ളത്.

സംഭവം സംസ്ഥാനത്തെ ക്രമസമാധാന നിലയേക്കുറിച്ച് വ്യാപക ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. വളരെ അടുത്ത് നിന്ന് വെടിയേറ്റ ചന്ദ്ര നാഥ് റാഥ് സംഭവ സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് വിവരം. ദീർഘകാലമായി ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സണൽ സ്റ്റാഫ് ആയിരുന്നു ചന്ദ്ര നാഥ്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ആരംഭിച്ച വ്യാപക അക്രമ സംഭവങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ല.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....

സൗദി – തുർക്കി – പാകിസ്ഥാൻ സംയുക്ത പ്രതിരോധ കരാർ ; ചരിത്രപരമായ ആദ്യ...

0
വാഷിംഗ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അടുത്തിടെ...

വിമാനവും, ഹെലികോപ്ടറും വാങ്ങാൻ വിമാനക്കമ്പനിക്ക്‌ ടിഎംസി പാർട്ടിഫണ്ടിൽ നിന്ന് 160 കോടി നൽകി ;...

0
ന്യൂഡൽഹി : എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ...

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു ; കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ...

0
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ...