ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ 15 കാരനെ ക്രൂരമായി മ‍‍ർദ്ദിച്ച് രണ്ടാനച്ഛൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ. അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിനുമുമ്പും പലതവണ ഇയാൾ കുട്ടിയെ മർദ്ദിച്ചതായി അമ്മ പറയുന്നു.

മർദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയൽ വീട്ടിൽ ആയിരുന്നു താമസിക്കുന്നത്. കുട്ടിയെ കത്തി കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. പുനലൂർ പോലീസ് ആശുപത്രിയിലെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...