ഊട്ടിയിൽ നിന്ന് കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഊട്ടിയിൽ നിന്ന് കൊണ്ടുവന്ന മൂന്നര കിലോ കഞ്ചാവുമായി മലപ്പുറം എടവണ്ണയിൽ യുവാവ് പിടിയിൽ. അരീക്കോട് തെരട്ടമ്മൽ സ്വദേശി റഹീസാണ് എടവണ്ണ പോലീസിന്റെ പിടിയിലായത്. പ്രതി ഓടിച്ചിരുന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തിവരുന്ന ആളാണ് പ്രതിയായ അരീക്കോട് തെരട്ടമ്മൽ സ്വദേശി വി പി റഹീസ്. ഇയാൾ ഓടിച്ചിരുന്നത് വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്‍റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറായിരുന്നു.

വാഹനവുമായി ഊട്ടിയിൽ നിന്ന് വരുമ്പോൾ എടവണ്ണ സീതിഹാജി പാലത്തിന് സമീപം എത്തിയപ്പോഴാണ് പൊലീസിന് സംശയം തോന്നി വാഹനം പരിശോധിച്ചത്. കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ചിരുന്ന മൂന്നര കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തു. ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നൽകിയാണ് ഇയാൾ കഞ്ചാവ് വിൽപ്പനയ്ക്ക് വേണ്ടി വാങ്ങിച്ചത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...