ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാർ ഓടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തിരക്കേറിയ റോഡിലൂടെ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാർ ഓടിപ്പിച്ച തെലങ്കാനയിലെ സബ് ഇൻസ്പെക്ടർക്ക് (എസ്ഐ) സസ്പെൻഷൻ. രംഗറെഡ്ഡി ജില്ലയിൽ നടന്ന സംഭവത്തിൽ പൂജാരി തിരുപ്പതി എന്ന ഉദ്യോഗസ്ഥനെതിരെയാണ് പോലീസ് കേസെടുക്കുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തത്. തിരക്കുള്ള റോഡിലൂടെ അസ്വാഭാവികമായ രീതിയിൽ പതുക്കെ നീങ്ങിയ വാഹനത്തിന്റെ മുൻസീറ്റിലേക്ക് നാട്ടുകാർ ശ്രദ്ധിച്ചപ്പോഴാണ് സ്റ്റിയറിങ് കൈകാര്യം ചെയ്യുന്നത് ആറ് വയസ്സുകാരിയായ കുട്ടിയാണെന്ന് കണ്ടെത്തിയത്. നാട്ടുകാർ വാഹനം തടഞ്ഞു ചോദ്യം ചെയ്തതോടെ, കൊച്ചുമകൾക്ക് ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർക്കുള്ള ഗിന്നസ് റെക്കോർഡ് നേടിക്കൊടുക്കാനുള്ള പരിശീലനമാണിതെന്ന വിചിത്ര വാദവുമായി എസ്ഐ രംഗത്തെത്തുകയായിരുന്നു.

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. “ഇത് എന്റെ തീരുമാനമാണ്, എന്നെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്” എന്ന് എസ്ഐ നാട്ടുകാരോട് പ്രകോപിതനായി ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിയമപാലകർ തന്നെ നിയമം ലംഘിക്കുന്നതിനെതിരെ പൊതുജനങ്ങളിൽ നിന്ന് കടുത്ത വിമർശനമാണ് ഉയർന്നത്. തുടർന്ന് നർസിംഗി പോലീസ് അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, പ്രായപൂർത്തിയാകാത്ത ആളെക്കൊണ്ട് വാഹനം ഓടിപ്പിക്കൽ തുടങ്ങിയ ബിഎൻഎസ് വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...