ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ റീ-ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത് ജനകീയ പ്രക്ഷോഭങ്ങളുടെയും ശക്തമായ ഇടപെടലുകളുടെയും വിജയമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2022 ഓഗസ്റ്റ് 24ന് നിര്‍മ്മാണ കാലാവധി പൂര്‍ത്തിയായിട്ടും മുന്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുവാനോ റീ-ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുവാനോ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്.
ശക്തമായ ജനകീയ പ്രക്ഷോഭവും ഇതോടൊപ്പം ഉണ്ടായി. ഇതിന്റെയൊക്കെ പ്രതിഫലനമാണ് അടിയന്തര നടപടികള്‍ക്ക് കാരണമായത്. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ കരാറുകാരനെ നീക്കം ചെയ്ത് പുതിയ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
മഴക്കാലത്തിനു മുമ്പായി നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ശക്തമായ നിരീക്ഷണവും ഇടപെടലുകളും തുടര്‍ന്നും ഉണ്ടാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























