കിണറ്റിലകപ്പെട്ട വലിയ കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തില്‍ വെടിവച്ച്‌ കൊന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കിണറ്റിലകപ്പെട്ട വലിയ കാട്ടുപന്നിയെ വനപാലകരുടെ നേതൃത്വത്തില്‍ വെടിവച്ച്‌ കൊന്നു. വാര്യാപുരം വളവില്‍ ടി.കെ റോഡിന് സമീപമുള്ള കിണറ്റിലാണ് 150 കിലോയിലധികം തൂക്കം വരുന്ന ആണ്‍ വര്‍ഗത്തില്‍പ്പെട്ട കാട്ടുപന്നി വീണത്. ഇന്നലെ രാവിലെ 11ന് ആണ് സംഭവം. വാര്യാപുരം നെല്ലിക്കുന്നത്ത് ഏബ്രാഹാമിന്റെ പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് പന്നിയെ കണ്ടെത്തിയത്. പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ജോലിക്കാരനാണ് ആദ്യം പന്നിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. ഇയാള്‍ ഏബ്രഹാമിനേയും അദ്ദേഹത്തിന്റെ ബന്ധുവായ സാം ജോയിക്കുട്ടിയേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പില്‍ വിവരം അറിയിച്ചു.

റാന്നി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഷൂട്ടര്‍മാരായ ഷാരോണ്‍ പനവേലി, എബിന്‍ കൈതവന എന്നിവരടങ്ങിയ സംഘമെത്തിയാണ് കാട്ടുപന്നിയെ പുറത്തെത്തിച്ചത്. വെടിവച്ച്‌ കൊന്നതിന് ശേഷം വല ഉപയോഗിച്ച്‌ കരക്കെത്തിക്കുകയായിരുന്നു. ഇലന്തൂര്‍, കൊല്ലംപടി, വാര്യാപുരം ഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും ആക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുചക്രവാഹന യാത്രക്കാര്‍ക്കും ഇവ വലിയ ഭീഷണിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...