ഇലക്ഷന്‍ കമ്മീഷനുവേണ്ടി വീഡിയോ ചിത്രീകരിക്കുന്നത് മൊബൈല്‍ ഫോണില്‍ – പത്തനംതിട്ടയില്‍ നടക്കുന്നത് ഗുരുതര ലംഘനം – കരാറുകാരനെ സഹായിക്കുവാന്‍ ഉദ്യോഗസ്ഥരും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലക്ഷന്‍ കമ്മീഷനുവേണ്ടി വീഡിയോ ചിത്രീകരിക്കുന്നത് മൊബൈല്‍ ഫോണിലെന്നു പരാതി. യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളവരെയും കിടപ്പുരോഗികളെയും  വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന നടപടികള്‍ ഇന്നുമുതല്‍ പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ആരംഭിച്ചു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും. പ്രൊഫഷണല്‍ വീഡിയോ ക്യാമറ ഉപയോഗിച്ച് ഒരു ദിവസത്തെ വീഡിയോ ചിത്രീകരണത്തിന് 1600 രൂപ പ്രകാരമാണ് ഒരു സ്വകാര്യ വ്യക്തി കരാര്‍ എടുത്തിരിക്കുന്നത്. ആവശ്യപ്പെടുന്ന അത്രയും വീഡിയോ യൂണിറ്റുകള്‍ നല്‍കണമെന്നാണ് കരാര്‍. അതീവ പ്രാധാന്യമുള്ള ഈ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുവാന്‍ പാടില്ലെന്നും പ്രൊഫഷണല്‍ വീഡിയോ ക്യാമറ തന്നെ ഉപയോഗിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ ഇത്തരം ജോലികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

കോന്നി, അടൂര്‍, റാന്നി, തിരുവല്ല മണ്ഡലങ്ങളിലാണ് വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി പറയുന്നത്. കൂടെയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മൌനാനുവാദത്തോടെയാണ് ഈ നടപടി. മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന വീഡിയോ വാട്സപ്പിലോ ബ്ലുടൂത്ത് സംവിധാനത്തിലൂടെയോ മറ്റുള്ളവര്‍ക്ക് വളരെ പെട്ടെന്ന് അയച്ചുകൊടുക്കുവാനും ദുരുപയോഗം ചെയ്യുവാനുമുള്ള സാധ്യത ഏറെയാണ്‌. തെരഞ്ഞെടുപ്പില്‍ തെളിവായി സൂക്ഷിക്കേണ്ട അതീവ പ്രാധാന്യമുള്ള വീഡിയോ വളരെ ലാഘവത്തോടെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്നത് പിന്നീട് തര്‍ക്കങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമാകും.

പെട്ടെന്ന് തകരാര്‍ സംഭവിക്കാവുന്ന മൊബൈല്‍ ഫോണുകള്‍ ഇത്തരം അതീവ പ്രാധാന്യമുള്ള വീഡിയോ ചിത്രീകരണത്തിന് ഒരിക്കലും അനുയോജ്യമല്ല. റെക്കോഡ് ചെയ്ത തെളിവുകള്‍ അനായാസം അപ്പോള്‍ത്തന്നെ നശിപ്പിക്കുവാന്‍ കഴിയും. തന്നെയുമല്ല ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നത് HD ക്വാളിറ്റി വീഡിയോ റെക്കോഡ് ചെയ്യണമെന്നുമാണ്. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കണ്‍മുമ്പിലാണ് ഈ നടപടി അരങ്ങേറുന്നത്. 1600 രൂപവീതം ഒരു യൂണിറ്റിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുമ്പോള്‍ വെറും 750 രൂപയാണ് ഒരു മൊബൈല്‍ ഫോണ്‍ വീഡിയോക്കാരന് കരാറുകാരന്‍ നല്‍കുക. ചിലര്‍ കേടായ പ്രൊഫഷനല്‍ ക്യാമറ തോളില്‍ ഇട്ടിരിക്കും. എന്നാല്‍ വീഡിയോ ചിത്രീകരിക്കുക മൊബൈല്‍ ഫോണിലുമായിരിക്കും. തെരഞ്ഞെടുപ്പ് വീഡിയോ കരാറിന്റെ പേരില്‍ അഴിമതിയും ചൂഷണവുമാണ് നടക്കുന്നതെന്ന് പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...