ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ വെടിവെപ്പ് ; ബൈക്കിലെത്തിയ സംഘം വിദ്യാര്‍ഥിക്ക് നേരെ വെടിയുതിര്‍ത്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വെടിവെപ്പ് . മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രോഹന്‍ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ത്തു. ശനിയാഴ്ച രാത്രി ബിര്‍ള എ ഹോസ്റ്റല്‍ ഗേറ്റിൽ വെച്ചായിരുന്നു സംഭവം. നാല് തവണ വെടിയുതിർത്തെങ്കിലും രോഹന്‍ മിശ്ര വെടിയേല്‍ക്കാതെ രക്ഷപെട്ടു.

രോഹന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിയുഷ് കുമാര്‍ തിവാരി, ഋഷഭ്, തപസ് എന്നിവര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമായതെന്നാണ് പോലീസ് നിഗമനം. സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നാണ് രോഹന്‍ പോലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് സുരക്ഷയില്ലെന്നാരോപിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധവുമുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...