അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ് ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു എട്ടോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. റോഡ് ഐലൻഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ എഞ്ചീനിയറിങ് കെട്ടിടത്തിലാണ് അക്രമി വെടിവെയ്പ്പ് നടത്തിയത്. വെടിവെയ്പ്പ് നടത്തിയ അക്രമിയെ കണ്ടെത്താനായിട്ടില്ല. യൂണിവേഴ്സിറ്റി ക്യാമ്പസിൽ പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം ഉണ്ടായത്. വെടിവെപ്പുണ്ടായതിന് പിന്നാലെ ക്യാമ്പസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കറുത്ത വസ്ത്രം അണിഞ്ഞെത്തിയ ആളാണ് അക്രമിയെന്നാണ് പോലീസിന് ലഭിച്ച വിവരം. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും പിടികൂടുമെന്നും പോലീസ് അറിയിച്ചു.

യൂണിവേഴ്സിറ്റിയിലെ ഏഴു നിലയുള്ള എഞ്ചിനീയറിങ്, ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്. 100ലധികം ലാബുകളും ക്ലാസ് മുറുകളും ഓഫീസുകളുമുള്ള കെട്ടിടമാണിത്. വെടിവെയ്പ്പുണ്ടായതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ക്ക് അപായ മുന്നറിയിപ്പ് നൽകുകയായിരുന്നു. തുടര്‍ന്ന് ക്ലാസ് മുറികളിലെ മേശകള്‍ക്ക് അടിയിൽ വിദ്യാര്‍ത്ഥികള്‍ ഒളിക്കുകയും വെളിച്ചം അണയ്ക്കുകയുമായിരുന്നു. വെടിവെയ്പ്പിനെ അമേരിക്കൻ പ്രസിഡന്‍റ് അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുകയാണെന്നും ട്രംപ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...

റാന്നിയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങളും വിദേശമദ്യവുമായി ഒരാൾ പിടിയിൽ

0
റാന്നി: ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റാന്നി എക്സൈസ്...