പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നെത്തിയപ്പോള്‍ അധികൃതര്‍ നല്‍കിയ ക്വാറന്റൈന്‍ നിര്‍ദേശം റേഷന്‍ കട ഉടമയുടെ മകന്‍ ലംഘിച്ചു. റേഷന്‍ കടയില്‍ പിതാവിനെ സഹായിക്കാന്‍ എത്തിയാണ് മകന്‍ ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചത് . ആരോഗ്യവകുപ്പ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് റേഷന്‍കട സിവില്‍ സപ്ലൈസ് അധികൃതര്‍ അടപ്പിച്ചു. മണ്ണാര്‍ക്കാട് കാരാകുര്‍ശി മേഖലയിലെ വാഴമ്പുറം റേഷന്‍ കട ( എആര്‍ഡി 47) ആണ് അടപ്പിച്ചത്.
ആശാവര്‍ക്കര്‍മാരാണ് ക്വാറന്റൈന്‍ ലംഘനം ആരോഗ്യവകുപ്പിനെ അറിയിച്ചത്.ഈ റേഷന്‍ കടയുടെ കീഴിലെ കാര്‍ഡ് ഉടമകള്‍ക്ക് സമീപത്തെ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ ഷാജഹാന്‍ അറിയിച്ചു.