288 ദിവസത്തെ നിരാഹാരം ; ടർക്കിഷ് വിപ്ലവ ഗായിക ഹെലിൻ ബോലെക് മരണത്തിനു കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഈസ്താംബൂൾ : ഇരുനൂറിലേറെ ദിവസങ്ങൾ നിരാഹാരമനുഷ്ഠിച്ച തുർക്കി വിപ്ലവ ഗായിക മരിച്ചു. തുർക്കിയിലെ നാടോടി ഗായകസംഘത്തിലെ അംഗമായ ഹെലിൻ ബോലെക് (28) ആണ് വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങിയത്. ഇടതുപക്ഷ അനുഭാവമുള്ള ‘ഗ്രൂപ്പ് യോറം’ എന്നുപേരായ സംഗീതസംഘത്തിന് തുർക്കി ഭരണകൂടം നിരോധനമേർപ്പെടുത്തുകയും സഹ ഗായകരെ തടവിൽവെക്കുകയും ചെയ്തതിനെതിരേയാണ് ഹെലിൻ സമരം തുടങ്ങിയത്.

2016-ലാണ് യോറത്തിന് സർക്കാർ നിരോധനമേർപ്പെടുത്തിയത്. ഭീകരസംഘടനയായി കണക്കാക്കുന്ന റവല്യൂഷണറി പീപ്പിൾസ് ലിബറേഷൻ പാർട്ടി ഫ്രണ്ടുമായി സംഘത്തിന് ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഹെലിന്റെയും സുഹൃത്ത് ഇബ്രാഹിം ഗോക്കെക്കിന്റെ സമരത്തെത്തുടർന്ന് ഇവരുടെ സുഹൃത്തുക്കളെ തടവിൽനിന്ന് മോചിപ്പിച്ചിരുന്നു. എന്നാൽ, യോറം ഗ്രൂപ്പിനുള്ള നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹെലിൻ സമരം തുടരുകയായിരുന്നു. ഗോക്കെക്കിനെ നിർബന്ധപൂർവം സർക്കാർ ആശുപത്രിയിലേക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....