ഗുവാഹട്ടി : അസമില്‍ കൊറോണ സ്ഥിരീകരിച്ച വ്യവസായിയുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 111 പേര്‍. ഗുവാഹട്ടിയിലെ സമ്പന്നര്‍ താമസിക്കുന്ന സ്പാനിഷ് ഗാര്‍ഡന്‍ പ്രദേശത്താണ് ഇയാള്‍ താമസിക്കുന്നത്. കൊറോണ ബാധിത സംസ്ഥാനമായ ഡല്‍ഹി ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അതൊന്നുമല്ല സംസ്ഥാന ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്.
ഇയാള്‍ക്ക് കൊറോണ ബാധിച്ചത് ഡല്‍ഹിയില്‍ നിന്നല്ലെന്നും അത് സംസ്ഥാനത്തിനകത്ത് വെച്ചുതന്നെയാണെന്നുമാണ് പുതിയ വിവരങ്ങള്‍. അങ്ങനെയെങ്കില്‍ നിലവില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തിക്ക് രോഗം പകര്‍ന്നു നല്‍കിയ ആള്‍ എവിടെയെന്ന ആശങ്കപരത്തുന്ന ചോദ്യത്തിന് മുന്നില്‍ വഴിതടഞ്ഞിരിക്കുകയാണ് അസ്സമിലെ ആരോഗ്യ പ്രവര്‍ത്തകര്‍.
ഇതുവരെ കണ്ടെത്താനാകാതെ നിശബ്ദനായ രോഗവാഹകന്‍ എത്രപേര്‍ക്ക് രോഗം പകര്‍ന്നു നല്‍കിയിട്ടുണ്ടാകാമെന്നാണ് ഇപ്പോഴത്തെ ആശങ്ക. നിലവില്‍ കൊറോണ സ്ഥിരീകരിച്ച വ്യവസായിക്ക് ഡല്‍ഹിയില്‍ നിന്നല്ല രോഗം ബാധിച്ചതെന്ന് വ്യക്തമാണ്. കാരണം ഇയാള്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിവന്നിട്ട് 28 ദിവസങ്ങള്‍ കഴിഞ്ഞു. ഇതിന് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. അതിനാല്‍ തിരിച്ചറിയപ്പെടാത്ത ഒരു രോഗവാഹകന്‍ സംസ്ഥാനത്തുണ്ടെന്നാണ് ആരോഗ്യപ്രപവര്‍ത്തകരുടെ നിഗമനം. എതായാലും സ്പാനിഷ് ഗാര്‍ഡന്‍ ഏരിയ മുഴുവന്‍ അധികൃതര്‍ അണുവിമുക്തമാക്കാനുള്ള പരിശ്രമത്തിലാണ്.
രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 111 പേരെ അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്‍ക്കായി അയച്ചു. ഇയാള്‍ താമസിക്കുന്ന സ്ഥലത്ത് 150 കുടുംബങ്ങളാണ് ഉള്ളത്. ഇവിടെ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാവരും ഹോം ക്വാറന്റൈനിലാണ്.
ശ്വാസതടസ്സവും ചെറിയ പനിയും ബാധിച്ച് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയ ഇയാള്‍ക്ക് ഒരാഴ്ച കഴിഞ്ഞിട്ടും രോഗം കുറയാത്തതിനെ തുടര്‍ന്നാണ് കൊറോണ പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
അസ്സമില്‍ 25 കേസുകളാണ് ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 24 എണ്ണവും നിസാമുദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിന്നുള്ളതാണ്. രോഗ പരിശോധനയ്‍ക്ക് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ മുന്നോട്ട് വരുന്നില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് സഹകരിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.